Home> World
Advertisement

Pakistan financial crisis: പാലിന് ലിറ്ററിന് 210 രൂപ, ഇറച്ചി കിലോയ്ക്ക് 900 രൂപ; പാകിസ്ഥാനിൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു

Pakistan Inflation: പാൽ വില ആദ്യമായി ലിറ്ററിന് 200 രൂപ കടന്നത് ആശങ്ക വർധിപ്പിക്കുന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതിലും അധികമായിരിക്കുകയാണ്.

Pakistan financial crisis: പാലിന് ലിറ്ററിന് 210 രൂപ, ഇറച്ചി കിലോയ്ക്ക് 900 രൂപ; പാകിസ്ഥാനിൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പണപ്പെരുപ്പം അതിരൂക്ഷമായ സാഹചര്യത്തിൽ. 1975 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് പണപ്പെരുപ്പം. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതിലും അധികമായിരിക്കുകയാണ്. പാൽ വില ആദ്യമായി ലിറ്ററിന് 200 രൂപ കടന്നത് ആശങ്ക വർധിപ്പിക്കുന്നു.

ചില കടയുടമകൾ ചില്ലറ പാൽ വിൽപന ലിറ്ററിന് 190 രൂപയിൽ നിന്ന് 210 രൂപയായി വർധിപ്പിച്ചതായും ലൈവ് ബ്രോയിലർ ചിക്കന് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ വർധിച്ച് 480-500 രൂപയിലെത്തിയതായും പാകിസ്ഥാൻ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. കോഴിയിറച്ചി ഒരു കിലോയ്ക്ക് 700-780 രൂപയാണ്. ദിവസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 620-650 രൂപ ആയിരുന്നു.

ALSO READ: Pakistan Economic Crisis : ഒരു കിലോ ഗോതമ്പിന് 150 രൂപ; പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം

എല്ലില്ലാത്ത കോഴിയിറച്ചി കിലോയ്ക്ക് 900-1,000 രൂപയിലും എല്ലുള്ള ഇറച്ചി കിലോയ്ക്ക് 800-850 രൂപയിലുമാണ് വിൽക്കുന്നത്. ക്ഷീരകർഷകരും മൊത്തക്കച്ചവടക്കാരും പ്രഖ്യാപിച്ച വില വർധന പിൻവലിക്കാത്ത സാഹചര്യത്തിൽ, സംഭരണ ​​വിലയിൽ 27 രൂപ വർധിച്ചതിന് ശേഷം പുതിയ നിരക്ക് അനുസരിച്ച് ഉപഭോക്താക്കളിൽ നിന്ന് 210 രൂപയ്ക്ക് പകരം 220 രൂപ ഈടാക്കാൻ ചില്ലറ വ്യാപാരികൾ നിർബന്ധിതരാകുകയാണെന്ന് വ്യാപാരികൾ പറയുന്നതായി ഡോൺ റിപ്പോ‍ർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More