Home> World
Advertisement

ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട്

ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് എന്ന സ്ഥാനം കൈക്കലാക്കി ജപ്പാന്‍. സിങ്കപ്പൂരിനെ പിന്തള്ളിയാണ് ഈ പട്ടികയില്‍ ജപ്പാന്‍ ഒന്നാമതെത്തിയത്.

ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് എന്ന സ്ഥാനം കൈക്കലാക്കി ജപ്പാന്‍. സിങ്കപ്പൂരിനെ പിന്തള്ളിയാണ് ഈ പട്ടികയില്‍ ജപ്പാന്‍ ഒന്നാമതെത്തിയത്. 

സിങ്കപ്പൂര്‍ രണ്ടാം സ്ഥാന൦ ജര്‍മനിയ്ക്കൊപ്പം പങ്കിട്ടു. എന്നാല്‍ ഈ പട്ടികയില്‍ ഇന്ത്യ 76-ാം സ്ഥാനത്താണ്. 

ജപ്പാന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച്‌ വിസയില്ലാതെ 189 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനാകുമെന്നതാണ് പ്രത്യേകത.

76ാം സ്ഥാനത്തുള്ള ഇന്ത്യയുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച്‌ 56 രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്താന്‍ കഴിയുക.

ഈ പട്ടികയില്‍ അതിവേഗ സ്ഥാന കയറ്റം നേടിയിരിക്കുന്നത് യു.എ.ഇ ആണ്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ടു 38 സ്ഥാനം മെച്ചപ്പെടുത്തി യു.എ.ഇ ഇപ്പോള്‍ 23-ാം സ്ഥാനത്താണ്.

 

 

Read More