Home> World
Advertisement

Kabul Suicide Bombing: അഫ്​ഗാനിലെ ക്ലാസ് മുറിയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 53 കവിഞ്ഞു

Kabul Suicide Bombing: യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഹസാരെ വിഭാ​ഗത്തിലുള്ള സ്ത്രീകൾ രംഗത്തെത്തിയിരുന്നു.

Kabul Suicide Bombing: അഫ്​ഗാനിലെ ക്ലാസ് മുറിയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 53 കവിഞ്ഞു

കാബുള്‍: Kabul Suicide Bombing: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ട്യൂഷൻ സെന്‍ററിലുണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 കവിഞ്ഞു. ചാവേർ ആക്രമണത്തിൽ 46 പെൺകുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശാഹിദ് മസ്റായി റോഡിലെ പുലെ സുഖ്ത പ്രദേശത്താണ് സ്ഫോടനമുണ്ടായത്. സര്‍വ്വകലാശാലാ പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ 46 പെൺകുട്ടികളും സ്ത്രീകളുമാണെന്നാണ് റിപ്പോർട്ട്.  റിപ്പോർട്ട് അനുസരിച്ച്  83 പേർക്കാണ് പരിക്കേറ്റത്.

Also Read: ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തരകൊറിയ; സമീപ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റി

എന്നാൽ നൂറോളം വിദ്യാർത്ഥികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വിഷയത്തിൽ താലിബാൻ ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഹസാരെ വിഭാ​ഗത്തിലുള്ള സ്ത്രീകൾ രംഗത്തെത്തിയിരുന്നു.  പ്രതിഷേധത്തിൽ അഫ്ഗാനിൽ നടക്കുന്നത് ന്യൂനപക്ഷ വംശഹത്യയാണെന്നും അവകാശങ്ങൾ സംരക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

വസീർ അക്ബർ ഖാൻ പ്രദേശത്ത് സ്ഫോടനമുണ്ടായതിന്റെ തൊട്ടുപിറകെയാണ് ഇവിടെയും സ്ഫോടനം നടന്നത്.  താലിബാൻ അഫ്​ഗാനിൽ അധികാരത്തിലേറി ഒരു വർഷം പിന്നിടുമ്പോൾ അക്രമസംഭവങ്ങൾ ദിനംപ്രതി വർധിക്കുകയാണ്.  സ്ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവര്‍ ഏറെയുള്ള സ്ഥലമാണ്. താലിബാന്‍റെ രണ്ടാം വരവിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഹസാര ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടുത്തകാലത്തായി വംശീയ അക്രമണങ്ങള്‍ വർധിച്ചിരുന്നു. ആക്രമണം നടക്കുമ്പോൾ മുറിയിൽ 600 ഓളം പേർ ഉണ്ടായിരുന്നതായി പരിക്കേറ്റ വിദ്യാർത്ഥി പറഞ്ഞതായും റിപ്പോർട്ടുണ്ട്.  കാജ് ട്യൂഷൻ സെന്‍റർ ഒരു സ്വകാര്യ കോളേജാണ്. ഇവിടെ ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്ന് പറഞ്ഞാണ് താലിബാന്‍ അധികാരത്തിലേറിയതെങ്കിലും ശേഷം നയത്തില്‍ നിന്നും താലിബാന്‍ പിന്മാറുകയായിരുന്നു. എങ്കിലും ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്കൂളുകളിലും സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. ഈ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More