Home> Technology
Advertisement

Vi 601 രൂപയുടെ പ്ലാൻ വീണ്ടുമെത്തി; പക്ഷെ കാലാവധിയിൽ മാറ്റം

Vi 601 രൂപ പ്ലാനിൽ നൽകുന്നത് ഒരു മാസത്തേക്ക് 100 ജിബിയാണ്.

Vi 601 രൂപയുടെ പ്ലാൻ വീണ്ടുമെത്തി; പക്ഷെ കാലാവധിയിൽ മാറ്റം

ന്യൂ ഡൽഹി: വോഡാഫോൺ ഐഡിയ (Vi) തങ്ങളുടെ 601 പ്ലാൻ വീണ്ടും അവതരിപ്പിച്ചു. അടുത്തിടെ പ്ലൻ പുതുക്കിയപ്പോൾ വിഐ 601 പ്ലാൻ നിർത്തലാക്കിയിരുന്നു. എന്നാൽ കാലാവധിക്കും ഡേറ്റയ്ക്കും മാറ്റങ്ങൾ വരുത്തി വിഐ 601 രൂപയുടെ പ്ലാൻ വീണ്ടും അവതരിപ്പിക്കുകയായിരുന്നു. 

നേരത്തെ 601 രൂപയ്ക്ക് 56 ദിവസത്തേക്ക് 75 ജിബി ഡേറ്റയും ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷനുമായിരുന്നു ലഭിച്ചിരുന്നത്. 601 രൂപയുടെ പ്ലാൻ വീണ്ടും അവതരിപ്പിച്ചപ്പോൾ കാലവാധിക്കും ഡേറ്റ നിരക്കിലും വിഐ മാറ്റം വരുത്തിട്ടുണ്ട്. 

ALSO READ : ജിയോയുടെ ഗംഭീര ന്യൂഇയർ ഒാഫർ 2,545 രൂപക്ക് റീ ചാർജ് ചെയ്യണം

പുതുക്കിയ പ്ലാനിൽ ദിവസം 3 ജിബി പ്രകാരം 84 ജിബി 28 ദിവസത്തേക്കാണ് ലഭിക്കുന്നത്. കൂടാതെ 16 ജിബി അധികം ലഭിക്കുകയും ചെയ്യും. അതായത് ഈ പ്ലാനിൽ വിഐ നൽകുന്നത് ഒരു മാസത്തേക്ക് 100 ജിബിയാണ്. 

ALSO READ : 425 ദിവസം വരെ വാലിഡിറ്റിയുള്ള തകര്‍പ്പന്‍ പ്ലാനുകളുമായി ബിഎസ്എന്‍എല്‍

ഇത് പുറമെ ഉപഭോക്താവിന് വിഐ ടിവിയുടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്. കൂടാതെ ദിവസം 100 എസ്എംഎസുകളും മറ്റ് വിഐയുടെ ഓഫേഴ്സും ഈ പ്ലാൻ ലഭിക്കും. ഇതിനെല്ലാ പുറമെ വിഐ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 100 രൂപ കഴിവ് ലഭിക്കുന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More