Home> Technology
Advertisement

ഒറ്റ message മതി, Corona Caller Tune എന്നന്നേക്കുമായി നിർത്താം! അറിയേണ്ടതെല്ലാം

Corona Caller Tune: കൊറോണ അണുബാധ തടയുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഡയലർ ടോൺ ഇപ്പോൾ നിങ്ങൾക്ക് നിർത്താവുന്നതാണ്. അതിനായി നിങ്ങൾക്ക് എവിടെയും പോകേണ്ട ആവശ്യമില്ല. നിങ്ങൾ നിങ്ങളുടെ ഫോണിൽ നിന്ന് ഒരു സന്ദേശം അയച്ചാൽ മാത്രം മതി.

ഒറ്റ message മതി, Corona Caller Tune എന്നന്നേക്കുമായി നിർത്താം! അറിയേണ്ടതെല്ലാം

ന്യുഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധി തടയുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഡയലർ ടോൺ (Corona Dialer Tone) കേട്ട് നിങ്ങളും വിഷമിക്കുന്നുണ്ടെങ്കിൽ, ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. 

ഇന്ന് നമുക്ക് കൊറോണ ഡയലർ ടോൺ എന്നെന്നേക്കുമായി ഓഫാക്കാൻ കഴിയുന്ന രീതിയെക്കുറിച്ച് നോക്കാം. അതെ ഈ രീതി എയർടെൽ, VI, ജിയോ തുടങ്ങിയ എല്ലാ നെറ്റ്‌വർക്കുകളിലും പ്രവർത്തിക്കും. നമുക്ക് അതിനെക്കുറിച്ച് അറിയാം ...

Also Read: Google Photos Updates: ഡിലീറ്റ് ചെയ്ത ഫോട്ടോകൾ തിരിച്ച് എടുക്കണോ? ഗൂഗിൾ ഫോട്ടോസിൻറെ അപ്ഡേറ്റ് ശ്രദ്ധിക്കുക

എയർടെൽ ഉപയോക്താക്കൾക്ക് (For airtel users)

എയർടെൽ ഉപയോക്താക്കൾ ആദ്യം അവരുടെ ഫോണിൽ *646 *224# ഡയൽ ചെയ്യണം. ഇതിനുശേഷം റദ്ദാക്കൽ അഭ്യർത്ഥന സമർപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടും. ഇനി നിങ്ങൾ (1).  ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഫോണിലെ കൊറോണ ഡയലർ ടോൺ എന്നെന്നേക്കുമായി ഓഫാകും.

വോഡഫോൺ ഉപയോക്താക്കൾക്കായി (For Vodafone users)

നിങ്ങൾ ഒരു വോഡഫോൺ-ഐഡിയ (VI) ഉപഭോക്താവാണെങ്കിൽ നിങ്ങൾക്ക് റദ്ദാക്കൽ അഭ്യർത്ഥന ഒരു ടെക്സ്റ്റ് ഫോർമാറ്റിൽ അയയ്ക്കേണ്ടതുണ്ട്. ആദ്യമായി സന്ദേശത്തിലേക്ക് പോയി "CANCT" എന്ന് ടൈപ്പ് ചെയ്ത് 144 ലേക്ക് അയയ്ക്കുക. സന്ദേശം അയച്ച് കുറച്ച് സമയത്തിന് ശേഷം കൊറോണ ഡയലർ ടോൺ ഓഫാക്കാൻ നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കും.

Also Read: Pan-Aadhaar linking: പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി

Jio, BSNL ഉപയോക്താക്കൾക്കായി

ജിയോ (Jio) കമ്പനിയുടെ ഉപഭോക്താക്കൾ 'STOP' എന്ന message ടൈപ്പ് ചെയ്ത് 155223 എന്ന നമ്പറിലേക്ക് അയച്ചാൽ മതി. അഭ്യർത്ഥന പ്രോസസ്സ് ചെയ്ത ശേഷം കൊറോണ വൈറസ് കോളർ ടോൺ നിർജ്ജീവമാക്കും.  അതുപോലെ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് പ്രത്യേക നമ്പർ 56700 അല്ലെങ്കിൽ 5699 ആണ്. കൊറോണ വൈറസ് കോളർ ട്യൂൺ നിർത്താൻ മുകളിലുള്ള ഏതെങ്കിലും നമ്പറുകളിലേക്ക് നിങ്ങൾ 'UNSUB' സന്ദേശം അയയ്‌ക്കേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More