Home> Sports
Advertisement

യുഎസ് ഓപ്പണ്‍ 2017: നദാലിന് തുല്ല്യം നദാല്‍ മാത്രം

ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്‍റെ റാഫേല്‍ നദാലിന് യുഎസ് ഓപ്പണ്‍ പുരുഷ ടെന്നിസ് കിരീടം. റാഫേലിന് തുല്ല്യം റാഫേല്‍ മാത്രമാണെന്ന് ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചു. ഫൈനലില്‍ ആദ്യ ഗ്രാന്‍സ്ലാം ഫൈനലിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ തോല്‍പ്പിച്ച് സ്പാനിഷ് താരം കരിയറിലെ 16-മത്തെ ഗ്രാന്‍സ്ലാം നേടി.

യുഎസ് ഓപ്പണ്‍ 2017: നദാലിന് തുല്ല്യം നദാല്‍ മാത്രം

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്‍റെ റാഫേല്‍ നദാലിന് യുഎസ് ഓപ്പണ്‍ പുരുഷ ടെന്നിസ് കിരീടം. റാഫേലിന് തുല്ല്യം റാഫേല്‍ മാത്രമാണെന്ന് ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചു. ഫൈനലില്‍ ആദ്യ ഗ്രാന്‍സ്ലാം ഫൈനലിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ തോല്‍പ്പിച്ച് സ്പാനിഷ് താരം കരിയറിലെ 16-മത്തെ ഗ്രാന്‍സ്ലാം നേടി. 

ഫെഡററെ കീഴടക്കി സെമിയിലെത്തിയ ഡെല്‍പോട്രോയെ തളച്ച റഫേലിനു കിരീട പോരാട്ടത്തിലുടനീളം തികഞ്ഞ ആധിപത്യമായിരുന്നു. ആദ്യ സെറ്റ് 6-3ന് അനായാസം നേടി. നദാലിന്‍റെ മറുപടിയില്ലാത്ത ഫോര്‍ഹാന്‍ഡുകള്‍ക്കും ബാക്ക്ഹാന്‍ഡുകള്‍ക്കും മുന്നില്‍ രണ്ടാം സെറ്റും 6-3നു കെവിനെ കൈവിട്ടു. മൂന്നാംസെറ്റില്‍ ആന്‍ഡേഴ്‌സണ്‍ തിരിച്ചുവരവിനുള്ള ചെറിയ ശ്രമം നടത്തിയെങ്കിലും വിജയം ഉറപ്പിച്ചുള്ള നദാലിന്‍റെ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനായില്ല.സ്‌കോര്‍: 6-3,6-3,6-4.  

ഈ സീസണില്‍ നഡാല്‍ നേടുന്ന രണ്ടാമത്തെ ഗ്രാന്‍സ്ലാം കിരീടമാണിത്. നേരത്തെ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടുകയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫൈനലിലെത്തുകയും ചെയ്തിരുന്നു. 19 ഗ്രാന്‍സ്ലാം കിരീടങ്ങളുള്ള റോജര്‍ ഫെഡറര്‍ മാത്രമാണ് കിരീടത്തിന്‍റെ എണ്ണത്തില്‍ സ്പാനിഷ് താരത്തിന് മുന്നിലുള്ളത്.  ജോക്കോവിച്ചും മറേയും വാവ്‌റിങ്കയും കളിക്കാത്ത, ഫെഡററും ദിമിത്രോവും തോറ്റു പിന്‍മാറിയ യുഎസ് ഓപ്പണില്‍ മുപ്പത്തിയൊന്നുകാരന്‍ നദാലിന്‍റെ 23-മത്തെ ഗ്രാന്‍ഡ്സ്ലാം ഫൈനലും 16-മത്തെ ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടവുമാണിത്. 

Read More