Home> Sports
Advertisement

കോപ്പ അമേരിക്കയില്‍ ഇനി വാശിയേറും സെമി ഫൈനല്‍ പോരാട്ടം

കോപ്പയിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചു കഴിഞ്ഞു. ഇനി വാശിയേറും സെമി ഫൈനല്‍ പോരാട്ടം. ക്വാര്‍ട്ടറില്‍ കരുത്തരായ മെക്‌സിക്കോയ്ക്കും പെറുവിനും അടിതെറ്റിയതാണ് നിരാശ നല്‍കുന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ ആദ്യ സെമിയില്‍ ആതിഥേയരായ അമേരിക്കയ്ക്ക് സൂപ്പര്‍ താരം ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനയാണ് എതിരാളികള്‍. രണ്ടാം മത്സരത്തില്‍ ചിലി കൊളംബിയയെ നേരിടും.

കോപ്പ അമേരിക്കയില്‍ ഇനി വാശിയേറും സെമി ഫൈനല്‍ പോരാട്ടം

സാന്റ ക്ലാര: കോപ്പയിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചു കഴിഞ്ഞു. ഇനി വാശിയേറും സെമി ഫൈനല്‍ പോരാട്ടം. ക്വാര്‍ട്ടറില്‍ കരുത്തരായ മെക്‌സിക്കോയ്ക്കും പെറുവിനും അടിതെറ്റിയതാണ് നിരാശ നല്‍കുന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ ആദ്യ സെമിയില്‍ ആതിഥേയരായ അമേരിക്കയ്ക്ക് സൂപ്പര്‍ താരം ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനയാണ് എതിരാളികള്‍. രണ്ടാം മത്സരത്തില്‍ ചിലി കൊളംബിയയെ നേരിടും.

ക്വാര്‍ട്ടറിലെ വമ്പന്‍ ജയത്തോടെ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഫേവറേറ്റുകളാവാന്‍ ചിലിക്ക് സാധിച്ചു. വമ്പന്‍ താരങ്ങളായ അലക്‌സിസ് സാഞ്ചസും വര്‍ഗാസും തകര്‍പ്പന്‍ ഫോമിലാണ്. കൊളംബിയക്ക് ജെയിംസ് റോഡ്രിഗസിന്റെ ഫോമാണ് പ്രതീക്ഷ നല്‍കുന്നത്. മെക്‌സിക്കോയെ എതിരില്ലാത്ത ഏഴു ഗോളിന് തകര്‍ത്ത ചിലിക്കെതിരേ ആശങ്കയോടെയായിരിക്കും കൊളംബിയ കളത്തിലിറങ്ങുക.വെനസ്വലയെ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീനയുടെ സെമി പ്രവേശം. നായകന്‍ മെസ്സിയുടെ ഫോമാണ് ടീമിനെ മുന്നില്‍ നിര്‍ത്തുന്ന ഘടകം. ഹിഗ്വയ്ന്‍, എവര്‍ ബനേഗ, അഗ്യെറോ തുടങ്ങിയ മികച്ച താരങ്ങളും ടീമിലുണ്ട്.

എന്നാല്‍ അമേരിക്ക ക്ലിന്‍ഡ് ഡെംപ്‌സിയെന്ന സൂപ്പര്‍ താരത്തിന്റെ കരുത്തില്‍ അര്‍ജന്റീനയെ ഞെട്ടിക്കാനുറച്ചാണ് കളത്തിലിറങ്ങുന്നത്. ടീമിനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഡെംപ്‌സിയുടെ പ്രകടനമാണ്. ഗ്യാസി സാര്‍ഡെസ്, ഡീ ആന്‍ഡ്രെ യെഡ്‌ലിന്‍ എന്നിവരുടെ സേവനവും ടീമിന് ഗുണം ചെയ്യും.കഴിഞ്ഞ വര്‍ഷത്തെ പോലെ ചിലി-അര്‍ജന്റീന ഫൈനലാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അട്ടിമറിക്ക് കെല്‍പുള്ളവരാണ് കൊളംബിയയും അമേരിക്കയും.

 

Read More