Home> Sports
Advertisement

ഓപ്പണറായി 359 റണ്‍സ് നേടിയ സമിത് ഗൊഹെലിന് ലോക റെക്കോര്‍ഡ്

ക്രിക്കറ്റില്‍ ലോകറെക്കോര്‍ഡ് നേടി ഗുജറാത്ത് ബാറ്റ്‌സ്മാന്‍ സമിത് ഗൊഹെല്‍. ഒഡീഷക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ 359 റൺസ് നേടി പുറത്താകാതെനിന്ന ഗുജറാത്ത് ഓപ്പണർ സമിത് ഗൊഹെൽ, ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ഒരു ഓപ്പണർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കി.

ഓപ്പണറായി 359 റണ്‍സ് നേടിയ സമിത് ഗൊഹെലിന് ലോക റെക്കോര്‍ഡ്

ഡല്‍ഹി: ക്രിക്കറ്റില്‍ ലോകറെക്കോര്‍ഡ് നേടി ഗുജറാത്ത് ബാറ്റ്‌സ്മാന്‍ സമിത് ഗൊഹെല്‍. ഒഡീഷക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ 359 റൺസ് നേടി പുറത്താകാതെനിന്ന ഗുജറാത്ത് ഓപ്പണർ സമിത് ഗൊഹെൽ, ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ഒരു ഓപ്പണർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കി.

മത്സരത്തില്‍ പുറത്താകാതെ 723 പന്തില്‍ നിന്ന്  45 ബൗണ്ടറികളുടെയും ഒരു സിക്സറിന്‍റെയും സഹായത്തോടെയാണ് 359 റണ്‍സ് സമിത് നേടിയത്. ഇതോടെ 1899 ല്‍ ഓവലില്‍ നടന്ന മത്സരത്തില്‍  സോമര്‍സെറ്റിനെതിരെ പുറത്താകാതെ സറേയ്‌സിന്‍റെ ബോബി ആബെല്‍ നേടിയ 357 റണ്‍സിന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

ഈ ഇന്നിംഗ്സോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന നാലാമത്തെ താരമെന്ന റെക്കോര്‍ഡും സമിത് സ്വന്തമാക്കി. സമിത്തിന്‍റെ പ്രകടനത്തിന്‍റെ കരുത്തിൽ രണ്ടാം ഇന്നിങ്സിൽ 641 റൺസ് നേടിയ ഗുജറാത്ത്, ഒഡീഷയ്ക്കു 706 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യമാണു നൽ‌കിയത്. എന്നാൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുത്ത ഒഡീഷ മൽസരം സമനിലയിലാക്കി.

Read More