Home> Sports
Advertisement

Euro 2020 Final : ആസൂറികളെ മറികടന്ന് യൂറോ കപ്പ് വീട്ടിലേക്കെത്തിക്കാൻ ഇംഗ്ലണ്ടിനാകുമോ? ഇന്ന് യൂറോ ഫൈനൽ പോരാട്ടം

Euro 2020 കലാശപ്പോരാട്ടത്തിൽ ഇന്ന് ഇംഗ്ലണ്ട് ഇറ്റലിയെ (Italy vs England) നേരിടും. മത്സരം ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30ന്.

Euro 2020 Final : ആസൂറികളെ മറികടന്ന് യൂറോ കപ്പ് വീട്ടിലേക്കെത്തിക്കാൻ ഇംഗ്ലണ്ടിനാകുമോ? ഇന്ന് യൂറോ ഫൈനൽ പോരാട്ടം

London : ദക്ഷിണ അമേരിക്കൻ കിരീടം അർജന്റീന (Argentina) ചൂടി ഇനി യൂറോപിന്റെ കിരീടത്തിൽ ആര് മുത്തിമിടുമെന്ന് കാത്തരിപ്പിലാണ് ഫുട്ബോൾ ആരാധകർ. യൂറോ കപ്പ് 2020ന്റെ (Euro 2020) കലാശപ്പോരാട്ടത്തിൽ ഇന്ന് ഇംഗ്ലണ്ട് ഇറ്റലിയെ (Italy vs England) നേരിടും. മത്സരം ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30ന്.

യൂറോപ്പിന്റെ രാജക്കാന്മാരെ കണ്ടെത്താനുള്ള ഫൈനലിലെ കലാശപ്പോരാട്ടത്തിൽ വൻ ശക്തികൾ തമ്മിലാണ് ഏറ്റമുട്ടുന്നത്. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആധിപത്യം സൃഷ്ടിച്ച ഇറ്റലിയും മെല്ലെ അൽപം ആധികാരകമായി തങ്ങളുടെ ശക്തി അറിയിച്ചുമാണ് ഇംഗ്ലണ്ടും ഫൈനൽ വരെ എത്തിയിരിക്കുന്നത്. സെമയിൽ സ്പെയിനെ പെനാൽറ്റിയിൽ തോൽപ്പിച്ചാണ് ഇറ്റലിയുടെ ഫൈനൽ പ്രവേശമെങ്കിൽ ഇംഗ്ലണ്ട് ടൂർണമെന്റിലെ കറുത്ത കുതിരകൾ എന്ന വിശേഷിപ്പിച്ചിരുന്ന ഡെൻമാർക്കിനെ തകർത്താണ് കലാശകപ്പോരാട്ടത്തിന് എത്തിയിരിക്കുന്നത്.

ALSO READ : Euro 2020 Semi Final : ഡെൻമാർക്കിന്റെ അട്ടിമറി വെല്ലുവിളിയെ മറികടന്ന് ഇംഗ്ലണ്ട് അവസാനം യൂറോ ഫൈനലിലെത്തി, എതിരാളി അസൂറികൾ

ഓരോ മത്സരത്തിലും വീര്യം കൂടുന്ന അസൂറികൾ

വിജയമല്ലാതെ മറ്റൊന്നു രുചിക്കാതെയാണ് ഇറ്റലി ഫൈനൽ വരെ എത്തയിരിക്കുന്നത്. ആകെ നിശ്ചിത സമയത്ത് ജയം കണ്ടെത്താൻ ആകാതെ പിരിഞ്ഞത് സെമി ഫൈനലിൽ സ്പെയിനെതിരെയായിരുന്നു. ആക്രമണത്തിനൊപ്പം പ്രതിരോധവും കൃത്യമായി പാലിക്കുന്ന യൂറോ എണ്ണം പറഞ്ഞ ടീമുകളിൽ മുൻപന്തിയിലുള്ള ടീമുകളിൽ ഒന്നാണ് ഇറ്റലി.

റോബർട്ടോ മച്ചീനിയുടെ കീഴിൽ ഇന്ന് അസൂറികൾ വലിയ മാറ്റം ഒന്നിമില്ലാതെയാണ് ഇറങ്ങാൻ  സാധ്യത. സെമിയിൽ ഇറക്കിയ അതെ പ്ലെയിങ് ഇലവനെ ഇറക്കി ജയം സ്വന്തമാക്കാനാണ് മച്ചീനിയുടെ ശ്രമിക്കാൻ സാധ്യത. എന്നാൽ ക്വാർട്ടറിൽ പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പിന്മാറിയ ലിയനാർഡോ സ്പിന്നസ്സോളയ്ക്ക് പകരം ചെൽസി താരം എമേഴ്സൺ പ്ലമേറി കോച്ചിന്റെ പ്രതീക്ഷയ്ക്ക് അത്രെയും ഉയർന്നിട്ടില്ല. ആദ്യം തന്നെ ഗോൾ ഉയർത്തി പിന്നീട് തനത് പ്രതിരോധ ശൈലി തുടരനാകും ഇറ്റലി ഇന്ന് ശ്രമിക്കാൻ സാധ്യത.

ALSO READ : Euro 2020 : ക്രൊയേഷ്യ സ്പാനിഷ് ത്രില്ലറിൽ അവാസന എട്ടിലേക്ക് ഇടം നേടിയത് സ്പെയിൻ

ഇത് ഇറ്റലിയുടെ നാലാമത്തെ യൂറോ ഫൈനലാണ്. ചരിത്രത്തിൽ ഇതുവരെ ഒരു പ്രാവിശ്യം മാത്രമാണ് അസൂറികൾ യൂറോ കപ്പിൽ മുത്തമിട്ടത് അത് 1968ൽ. 21-ാം നൂറ്റാണ്ടിൽ രണ്ട് തവണ ഫൈനലിൽ പ്രവേശിച്ചെങ്കിലും യൂറോപിന്റെ രാജാക്കന്മാരാകാൻ വീണ്ടും ഇറ്റലിക്ക് സാധിച്ചിട്ടില്ല. 

വീട്ടിലേക്ക് കപ്പെത്തുമോ ?

യൂറോയുടെ തുടക്കത്തിൽ തന്നെ ആരാധകരുടെ പക്കൽ നിന്ന് ഏറ്റവും വിമർശനങ്ങൾ നേരിട്ട ടീമുകളിൽ ഒന്നായിരുരന്നു ഇംഗ്ലണ്ട്. കോച്ചിന്റെ തീരുമാനത്തെ വരെ അങ്ങേയറ്റം വിമർശിച്ചപ്പോഴും അവയ്ക്കൊന്നും സമ്മർദത്തിൽ പെടാതെ പ്രകടനം കൊണ്ട് മറുപടി നൽകിയാണ് ഇംഗ്ലീഷ് ടീം വെംബ്ലിയിലെ കലാശപ്പോരാട്ടത്തിന് എത്തിയിരിക്കുന്നത്. 

ALSO READ : Copa America 2021 Final : 28 വർഷത്തിന് ശേഷം കോപ്പ അമേരിക്ക അർജന്റീനയിലേക്ക്, രാജ്യത്തിന് വേണ്ടി മെസിയുടെ ആദ്യ കപ്പ് നേട്ടം

ഓരോ മത്സരം കഴിയുമ്പോഴും ഇംഗ്ലീഷ് താരങ്ങളുടെ പ്രകടനം പ്രവചനാതീതമായി മികവുറ്റതായി മാറി വരുകയാണ്.  ടൂർണമെന്റിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമെന്ന് ഖ്യാതിയാണ് ഇംഗ്ലണ്ടിനുള്ളത്. അതും ആ ഗോൾ നേടിയത് സെമി ഫൈനലിൽ ഫ്രീകിക്കിലൂടെ. ഇംഗ്ലീഷ് പ്രതിരോധത്തെ മറികടന്ന് ബോക്സിലെത്തി ഇതുവരെ  ഇംഗ്ലണ്ടിനെ ഒരു ടീമിനും ഗോൾ നേടാൻ സാധിച്ചിട്ടല്ല. ഇറ്റാലിയൻ  മച്ചീനിയുടെ പ്രതീക്ഷ പോലെ ഈ പ്രതിരോധത്തെ മറികടന്ന് ഇംഗ്ലീഷ് ആദ്യം തന്നെ ഗോളടിക്കുക അൽപം വിശമകരമായിരിക്കും.  ഒപ്പം ഹോം ​ഗ്രൗണ്ടെന്ന് ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ട്.

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ കിരീട പോരാട്ടത്തിന് യോഗ്യ നേടുന്നത്. കൂടാതെ 1966 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ഒരു മേജർ ടൂർണമെന്റിന്റെ ഫൈനലിൽ ഇംഗ്ലണ്ട് പ്രവേശിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More