Home> NRI
Advertisement

പ്രവാസി വ്യവസായി പ്രഭിരാജ് നടരാജന് ഹിന്ദ് രത്തൻ അവാർഡ്

കോർപ്പറേറ്റ് നേതൃത്വ മികവിന് ഡൽഹി ആസ്ഥാനമായ ഗ്ലോബൽ അച്ചീവേര്‍സ് ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്കാരമാണിത്.

പ്രവാസി വ്യവസായി പ്രഭിരാജ് നടരാജന് ഹിന്ദ് രത്തൻ അവാർഡ്

ന്യൂഡല്‍ഹി: പ്രവാസി വ്യവസായിയും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറുമായ പ്രഭിരാജ് നടരാജന് ഹിന്ദ് രത്തൻ അവാർഡ്. കോർപ്പറേറ്റ് നേതൃത്വ മികവിന് ഡൽഹി ആസ്ഥാനമായ ഗ്ലോബൽ അച്ചീവേര്‍സ് ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്കാരമാണിത്. 

ബിസിനസ് രംഗത്ത് കൈവരിച്ച നേട്ടങ്ങളും അസാമാന്യമായ നേതൃത്വ പാടവുമാണ്  പ്രഭിരാജിനെ അവാർഡിന് അർഹനാക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അവാർഡ് സമ്മാനിച്ചു.   

വ്യവസായ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നതിനോടൊപ്പം സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകിയ പ്രമുഖരായ പ്രവാസി വ്യവസായികളെയാണ് ഹിന്ദ് രത്തൻ അവാർഡ് നൽകി ആദരിക്കുന്നത്.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് പതിനഞ്ച് രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കൺസോർഷ്യം ആണ്. 

Read More