Home> Movies
Advertisement

കോഹ്ലി അനുഷ്‌ക വിവാഹം ഡിസംബറില്‍

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയും സിനിമാതാരമായ അനുഷ്‌ക ശര്‍മ്മയും വിവാഹിതരാകാന്‍ തീരുമാനിച്ചു.

കോഹ്ലി അനുഷ്‌ക വിവാഹം ഡിസംബറില്‍

ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയും സിനിമാതാരമായ അനുഷ്‌ക ശര്‍മ്മയും വിവാഹിതരാകാന്‍ തീരുമാനിച്ചു. ഡിസംബറിലായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് ഏകദിന പരമ്പരകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിരാട് കോഹ്ലി ആവശ്യപ്പെട്ടതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമായത്. വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ല്‍ പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു. കോഹ്ലിയുടെ മോശം ഫോമിനെ തുടര്‍ന്ന് അനുഷ്‌കക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ കോഹ്ലി തന്നെ അനുഷ്‌കയ്ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു.

Read More