Home> Movies
Advertisement

Vayasethrayayi Muppathi: പുയ്യാപ്പള തക്കാരത്തിന്... വിനീത് ശ്രീനിവാസൻ ആലപിച്ച 'വയസ്സെത്രയായി?മുപ്പത്തി'യിലെ പുതിയ ഗാനം മില്യൻ കാഴ്ചക്കാരുമായി ഹിറ്റ്

Vayasethrayayi Muppathi Movie: "വയസ്സെത്രയായി?മുപ്പത്തി..." എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച പുതിയ ഗാനം മില്യൻ കാഴ്ചക്കാരെ നേടി ഹിറ്റായിരിക്കുകയാണ്.

Vayasethrayayi Muppathi: പുയ്യാപ്പള തക്കാരത്തിന്... വിനീത് ശ്രീനിവാസൻ ആലപിച്ച 'വയസ്സെത്രയായി?മുപ്പത്തി'യിലെ പുതിയ ഗാനം  മില്യൻ കാഴ്ചക്കാരുമായി ഹിറ്റ്

മലയാളികൾക്ക് പുതിയ ഹിറ്റ് സമ്മാനിക്കാനൊരുങ്ങി വിനീത് ശ്രീനിവാസൻ. നോലിമിറ്റ് ഫിലിംസിന്റെ ബാനറിൽ അജയൻ ഇ നിർമിച്ച്  പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന "വയസ്സെത്രയായി?മുപ്പത്തി..." എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച പുതിയ ഗാനം മില്യൻ കാഴ്ചക്കാരെ നേടി ഹിറ്റായിരിക്കുകയാണ്.

പീസ് എന്ന ചിത്രം സംവിധാനം ചെയ്ത സൻഫീർ കെ, സംഗീത സംവിധാന-ഗാന രചനാ രംഗത്തേക്കെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സരിഗമ ഒഫീഷ്യൽ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഷിജു യുസി- ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഉത്തര മലബാർ കേന്ദ്രീകരിച്ചുള്ള ഒരു കുടുംബ ചിത്രമായിരിക്കും "വയസ്സെത്രയായി? മുപ്പത്തി..."എന്നാണ് വ്യക്തമാകുന്നത്. പ്രശാന്ത് മുരളി നായകനാകുന്ന ചിത്രം  മാർച്ച് 28ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ALSO READ: മലയാള സിനിമയുടെ "സീൻ" മാറ്റി "മഞ്ഞുമ്മൽ ബോയ്സ്"

പ്രശാന്ത് മുരളിയോടൊപ്പം ചിത്ര നായർ, ഷിജു യുസി, സാവിത്രി ശ്രീധരൻ, രമ്യ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മഞ്ജു പത്രോസ്, ഉണ്ണിരാജ, അരിസ്റ്റോ സുരേഷ്, യുസി നാരായണി, ജയകുമാർ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങി നിരവധി പേരും അണിനിരക്കുന്നു.

ഷമീർ ജിബ്രാൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരൻ, സൻഫീർ എന്നിവരാണ്. വരികൾ എഴുതിയിരിക്കുന്നത് കൈതപ്രവും സൻഫീറും ആണ്. ഫസ്റ്റ് ലവ് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ വിതരണം. പിആർഒ- എംകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
Read More