Home> Movies
Advertisement

Vazhakk Trailer: ഉദ്വേ​ഗം നിറച്ച് ടൊവീനോയുടെ 'വഴക്ക്' ട്രെയിലർ; പ്രതീക്ഷകൾ വാനോളമെന്ന് പ്രേക്ഷകർ

അസീസ് നെടുമങ്ങാടിന്റെ ഒരു ​ഗംഭീര പ്രകടനം ഈ ചിത്രത്തിൽ കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Vazhakk Trailer: ഉദ്വേ​ഗം നിറച്ച് ടൊവീനോയുടെ 'വഴക്ക്' ട്രെയിലർ; പ്രതീക്ഷകൾ വാനോളമെന്ന് പ്രേക്ഷകർ

ടൊവീനോ തോമസ്, കനി കുസൃതി എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് വഴക്ക്. സനൽ കുമാർ ശശിധരൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരിൽ വലിയ രീതിയിൽ ഉദ്വേ​ഗം ജനിപ്പിക്കുന്ന ട്രെയിലറാണ് പുറത്തിറക്കിയിട്ടുള്ളത്. ടൊവീനോ, കനി കുസൃതി എന്നിവരെ കൂടാതെ സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, വിശ്വജിത്ത്, ബൈജു നെറ്റോ, ദേവകി രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. 

ടൊവിനോ ഉൾപ്പെടെ എല്ലാ താരങ്ങളും മികച്ച അഭിനയം കാഴ്ചവെക്കുന്നുണ്ട്. അസീസ് നെടുമങ്ങാടിന്റെ ​ഗംഭീര പ്രകടനം ചിത്രത്തിൽ കാണാൻ സാധിക്കുമെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. ചന്ദ്രു സെല്‍വരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ, ​ഗിരീഷ് നായർ, ഫൈസൽ ഷജിൻ ഹസൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പൃഥ്വി ചന്ദ്രശേഖർ ആണ് സം​ഗീതം സംവിധാനം നിർവഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More