Home> Movies
Advertisement

പുസ്തകപ്പൂക്കളിലെ തേന്‍ കുടിക്കാനായി... സ്‌കൂള്‍ പ്രവേശനോത്സവ ഗാനം പാടി കുഞ്ഞു ശ്രേയ

കെട്ടിടത്തിന്‍റെ പുറം ചുമര്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വിമാനം, മറുഭാഗത്ത് തീവണ്ടി, സ്‌കൂള്‍ അന്തരീക്ഷം വര്‍ണാഭമാക്കി കുരുന്നുകളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി.

പുസ്തകപ്പൂക്കളിലെ തേന്‍ കുടിക്കാനായി... സ്‌കൂള്‍ പ്രവേശനോത്സവ ഗാനം പാടി കുഞ്ഞു ശ്രേയ

തിരുവനന്തപുരം: കെട്ടിടത്തിന്‍റെ പുറം ചുമര്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വിമാനം, മറുഭാഗത്ത് തീവണ്ടി, സ്‌കൂള്‍ അന്തരീക്ഷം വര്‍ണാഭമാക്കി കുരുന്നുകളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി. 

ജൂണ്‍ ഒന്നിന് ആദ്യമായി അക്ഷരമുറ്റത്തേയ്ക്ക് പടി കയറുന്ന കുരുന്നുകള്‍ക്കായി സ്‌കൂള്‍ പ്രവേശനോത്സവ ഗാനം പാടി ശ്രേയ ജയദീപ്. മുരുകന്‍ കാട്ടാക്കട രചിച്ച്‌ വിജയ് കരുണ്‍ ഈണമിട്ട് 'പുസ്തകപ്പൂക്കളില്‍ തേന്‍ കുടിക്കാനായി….ചിത്രപദംഗങ്ങളെത്തി…….' എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രേയ കുരുന്നുകള്‍ക്കായി ആലപിച്ചിരിക്കുന്നത്.

ഗാനത്തിന്‍റെ സി.ഡി ഇന്നലെ പുറത്തിറക്കി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, എസ്.എസ്.എ ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന് സി.ഡി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. വിദ്യാഭ്യാസ മേഖലയിലെ ഉന്നതോദ്യോഗസ്ഥര്‍, കവി മുരുകന്‍ കാട്ടാക്കട, സംഗീത സംവിധായകന്‍ വിയ് കരുണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും എയ്ഡഡ് സ്‌കൂളുകളിലും പ്രവേശനോത്സവ ഗാനത്തോടെയാണ് വിദ്യാലയ പ്രവേശനോത്സവ ചടങ്ങുകള്‍ ആരംഭിക്കുക.

 

 

Read More