Home> Movies
Advertisement

Video: പേരന്‍പിന്‍റെ രണ്ടാം ടീസര്‍ ഏറ്റെടുത്ത് തമിഴകം

ദേശീയ പുരസ്‌കാര ജേതാവായ റാം ഒരുക്കുന്ന മമ്മുട്ടി ചിത്രം പേരന്‍പിന്‍റെ രണ്ടാം ടീസര്‍ ഹൃദയത്തോട് ചേര്‍ത്ത് തമിഴകം‍. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് പേരന്‍പ്.

Video: പേരന്‍പിന്‍റെ രണ്ടാം ടീസര്‍ ഏറ്റെടുത്ത് തമിഴകം

ദേശീയ പുരസ്‌കാര ജേതാവായ റാം ഒരുക്കുന്ന മമ്മുട്ടി ചിത്രം പേരന്‍പിന്‍റെ രണ്ടാം ടീസര്‍ ഹൃദയത്തോട് ചേര്‍ത്ത് തമിഴകം‍. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് പേരന്‍പ്. 

രണ്ടാം ടീസറില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ മമ്മൂട്ടിയുടെ മകളെ പരിചയപ്പെടുത്തുന്നു. സിനിമയില്‍ ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. 

സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍, സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. 

തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. റാമിന്‍റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേയാണ് ചിത്രീകരണം ആരംഭിച്ചത്.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും പേരന്‍പിലെ അമുദന്‍ എന്ന കഥാപാത്രമെന്നാണ് വിലയിരുത്തല്‍. 

ടീസര്‍ കണ്ട് തമിഴകം ഒന്നടങ്കം മമ്മൂട്ടിയെ അഭിനന്ദിക്കുകയാണ്. അദ്ദേഹത്തിന്‍റെ അഭിനയത്തിന് മുന്നില്‍ കമല്‍ഹാസനും രജനിയും ഒന്നുമല്ലെന്നാണ് അവരുടെ വാദം. മമ്മൂട്ടിയുടെ മകളായി ചിത്രത്തില്‍ വേഷമിടുന്ന സാധന വെങ്കടേഷിന്‍റെ അഭിനയത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  

റോട്ടര്‍ റാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഫയര്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. ചിത്രത്തിന് അഭിനന്ദനവുമായി നിരവധിപേര്‍ എത്തിയിരുന്നു. പ്രേക്ഷകര്‍ നിര്‍ബന്ധമായും കാണേണ്ട 20 സിനിമകളുടെ ലിസ്റ്റില്‍ ചിത്രം ഇടം പിടിക്കുകയും ചെയ്തു. 

Read More