Home> Movies
Advertisement

Bigg Boss Malayalam Season 5: രണ്ടാമത്തെ ക്യാപ്റ്റനായി ഒടുവിൽ സാഗർ; ഗോപികക്ക് എന്ത് പറ്റി?

തിരഞ്ഞെടുത്ത കളർ ബോളുകൾ അവരവർക്ക് നൽകിയിരിക്കുന്ന സിലിണ്ടറുകളിൽ നിറയ്ക്കുകയായിരുന്നു മത്സരാർഥികളുടെ ടാസ്ക്, ഇത് മൂന്ന് റൗണ്ട്‌ മത്സരമായിരുന്നു

Bigg Boss Malayalam Season 5: രണ്ടാമത്തെ ക്യാപ്റ്റനായി ഒടുവിൽ സാഗർ; ഗോപികക്ക് എന്ത് പറ്റി?

Bigg Boss Malayalam Season 5 Updates: ബിഗ് ബോസ് വീട്ടിൽ ഇന്ന് നടന്ന പ്രധാന ടാസ്ക് ക്യാപ്റ്റൻസി മത്സരമായിരുന്നു. റെനീഷ, വിഷ്ണു,സാഗർ മൂന്ന് പേരുടെയും ശക്തമായ മത്സരത്തിനൊടുവിൽ സാഗർ സൂര്യ വിജയിച്ചു.

തിരഞ്ഞെടുത്ത കളർ ബോളുകൾ അവരവർക്ക് നൽകിയിരിക്കുന്ന സിലിണ്ടറുകളിൽ നിറയ്ക്കുകയായിരുന്നു മത്സരാർഥികളുടെ ടാസ്ക്. ഇത് മൂന്ന്  റൗണ്ട്‌ മത്സരമായിരുന്നു. 240-ൽ അധികം പോയൻറ് നേടിയാണ് സാഗർ സൂര്യ മത്സരത്തിൽ വിജയിച്ചത്. റെനീഷയും വിഷ്ണവും മികച്ച മത്സരമാണ് കാഴ്ച വെച്ചത്. ഇതോടെ ക്യാപ്റ്റനായുള്ള അഖിൽ മാരാരുടെ ടേം അവസാനിച്ചു. ഇനി സാഗറായിരിക്കും ബിഗ് ബോസ് വീടിൻറെ ക്യാപ്റ്റൻ.

ഗോപികക്ക് എന്ത് പറ്റി?

ക്യാപ്റ്റൻസി ടാസ്കിന് മുൻപ് ഗോപികയെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. അൽപ്പ സമയത്തിന് ശേഷം ഗോപി തിരിച്ച് വരികയും വിഷമത്തോടെ ഇരിക്കുകയും ചെയ്തു. തൊട്ട് പിന്നാലെ ഷിജുവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കുകയും ക്യാപ്റ്റൻസി ടാസ്ക് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

എന്നാൽ ആദ്യം പോയ ഗോപിക വിഷമത്തോടെ വന്നതിൻറെ കാരണം ആർക്കും മനസ്സിലായില്ല. ടാസ്ക് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുമ്പോൾ കിടക്കുന്ന ഗോപികയോട് മത്സരാർഥികൾ കാര്യം തിരക്കിയപ്പോൾ കൺഫെഷൻ റൂമിൽ വെച്ച് ഗോപികക്ക് ടെൻഷൻ കൂടി ഒന്നും സംസാരിക്കാൻ പറ്റിയില്ലെന്ന് പറഞ്ഞതായും ജുനൈസ് പറയുന്നു. എന്നാൽ ഇതിന് പിന്നിൽ മറ്റെന്തിങ്കിലും സർപ്രൈസ്  ഇതിലുണ്ടോ എന്ന് വ്യക്തമല്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More