Home> Movies
Advertisement

ബാഹുബലിയുടെ എഴുത്തുകാരന്‍ വരുന്നു 'മണികർണിക'യുമായി

ബാഹുബലിയുടെ എഴുത്തുകാരന്‍ വരുന്നു 'മണികർണിക'യുമായി

വിജയേന്ദ്ര പ്രസാദ് എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് മനസ്സിലാകണമെന്നില്ല. 'ബാഹുബലി' എന്ന് കേട്ടാലോ? എഴുത്തുകാരനും സംവിധായകനുമായ വിജയേന്ദ്ര പ്രസാദ്, മകൻ എസ്. എസ് രാജാമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെയാണ് പ്രശസ്തനായത്.

സൽമാൻ ഖാന്‍റെ 'ബജ്രംഗി ഭൈജാൻ' എന്ന ചിത്രത്തിലൂടെയും ഇദ്ദേഹം നേരത്തെ ജനപ്രീതി നേടിയിരുന്നു. 

തമിഴ് സൂപ്പർ സ്റ്റാർ വിജയ് നായകനാകുന്ന ദീപാവലി ചിത്രമായ 'മേഴ്സ'ലാണ് വിജയേന്ദ്ര പ്രസാദിന്‍റെ ഏറ്റവും പുതിയ റിലീസ് ചിത്രം. പ്രസാദിനൊപ്പം ആറ്റ്ലീ കുമാറും ചേര്‍ന്നാണ് മേഴ്സലിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
 
എന്നാല്‍ കങ്കണ റാണത്ത് നായികയാകുന്ന 'മണികർണിക'യാണ് വിജയേന്ദ്ര പ്രസാദിനെ സംബന്ധിച്ചിടത്തോളം തന്‍റെ ഏറ്റവും വലിയ പ്രോജക്റ്റ്. മണികർണിക സംവിധാനം ചെയ്യുന്നത് ക്രിഷ് (അക്ഷയ് കുമാര്‍ നായകനായ Gabbar is Back എന്ന ഹിന്ദി ചിത്രത്തിന്‍റെ സംവിധായകന്‍) ആണ്. 

കൃഷ് സംവിധാനം ചെയ്യുകയാണെങ്കില്‍ മാത്രമേ ഈ ചിത്രത്തിന് വേണ്ടി കഥ എഴുതാൻ തയ്യാറാവൂ എന്ന് താന്‍ നിർമ്മാതാക്കളോട് പറഞ്ഞിരുന്നുവെന്ന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിജയേന്ദ്ര പ്രസാദ് സൂചിപ്പിച്ചു. 

കൃഷ് സംവിധാനം ചെയ്ത തെലുഗു ചിത്രം 'ഗൗതമിപുത്ര ശതകര്‍ണി'യുടെ മേക്കിംഗ് ഇഷ്ടപ്പെട്ട നിര്‍മ്മാതാക്കള്‍, തന്‍റെ ഏറ്റവും വലിയ പ്രോജക്റ്റായ മണികര്‍ണിക സംവിധാനം ചെയ്യാന്‍ കൃഷ്‌ന് അവസരം നല്‍കുകയായിരുന്നുവെന്നും യുദ്ധം ഇതിവൃത്തമാകുന്ന കഥകള്‍ കൂടുതല്‍ ഹൈലൈറ്റ് നല്‍കുന്നവയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ ഞങ്ങൾ ചരിത്രത്തിനെതിരെ പോയിട്ടില്ല. ഗവേഷണം നടത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വിജയേന്ദ്ര പ്രസാദ് പറയുന്നു.

രാജമൗലിയുടെ മഹാഭാരതത്തിന്‍റെ നിര്‍മ്മാണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അയാള്‍ യുദ്ധങ്ങളെ ഇഷ്ടപ്പെടുന്ന ആളാണെന്നും അതുകൊണ്ട് യുദ്ധങ്ങൾക്കായി മാത്രം സിനിമ നിർമ്മിക്കാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More