Home> Movies
Advertisement

Alia Ranbir Kapoor: കുഞ്ഞുവാവയുടെ പേര് വെളിപ്പെടുത്തി ആലിയയും രണ്‍ബീറും, നാമകരണ ചടങ്ങിന്‍റെ ചിത്രങ്ങള്‍ വൈറല്‍

Alia Ranbir Kapoor: ആലിയ അമ്മയായതിന്‍റെ ത്രില്ലില്‍ പൂർണ്ണ വിശ്രമത്തിലാണ്. താരം മകളോടൊപ്പം സമയം ചെലവഴിക്കുകയാണ്. അതേസമയം, രൺബീർ കപൂർ ഈ ദിവസങ്ങളിൽ ഷൂട്ടിംഗ് തിരക്കിലാണ്.

Alia Ranbir Kapoor: കുഞ്ഞുവാവയുടെ പേര് വെളിപ്പെടുത്തി ആലിയയും രണ്‍ബീറും, നാമകരണ ചടങ്ങിന്‍റെ ചിത്രങ്ങള്‍ വൈറല്‍

Bollywood News: ബോളിവുഡ്  താരങ്ങളായ ആലിയ ഭട്ടും  രണ്‍ബീര്‍ കപൂറും  മാതാപിതാക്കളായതിന്‍റെ സന്തോഷത്തിലാണ് ബോളിവുഡും ആരാധകരും. നവംമ്പർ 6-നാണ് താര ദമ്പതികൾ പെൺകുഞ്ഞിനെ തങ്ങളുടെ ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്തത്.  

ആലിയ അമ്മയായതിന്‍റെ  ത്രില്ലില്‍ പൂർണ്ണ വിശ്രമത്തിലാണ്.  താരം മകളോടൊപ്പം സമയം ചെലവഴിക്കുകയാണ്. അതേസമയം, രൺബീർ കപൂർ ഈ ദിവസങ്ങളിൽ ഷൂട്ടിംഗ് തിരക്കിലാണ്.  

അതേസമയം, ആലിയ - രണ്‍ബീര്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്‍റെ പേര് എന്താകും എന്നായി ആരാധകരുടെ ആകാംഷ. ഇപ്പോള്‍ അതിനും ഉത്തരം നല്‍കിയിരിയ്ക്കുകയാണ് താരങ്ങള്‍. അതായത്, കുഞ്ഞിന്‍റെ നാമകരണ ചടങ്ങുകള്‍ കഴിഞ്ഞെന്നുള്ള വാര്‍ത്തയും താരങ്ങള്‍ പങ്കുവച്ചു.  
  
ആലിയ ഭട്ട് പങ്കുവച്ച ഫോട്ടോയിൽ, ആലിയയും രൺബീറും മകളെ പിടിച്ച് നിൽക്കുന്നതായി കാണാം.  പക്ഷേ ഈ ഫോട്ടോയിലും കുഞ്ഞിന്‍റെ മുഖം കാണിച്ചിട്ടില്ല. കുഞ്ഞിന്‍റെ മുഖം കാണിക്കാതെ ഈ ഫോട്ടോയ്‌ക്കൊപ്പം താരങ്ങള്‍ കുഞ്ഞിന്‍റെ പേര് വെളിപ്പെടുത്തി. കൂടാതെ, ചിത്രത്തില്‍ വീടിന്‍റെ  ചുമരിൽ റാഹയുടെ പേരെഴുതിയ ജഴ്‌സിയും തൂങ്ങിക്കിടക്കുന്നത് കാണാം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt (@aliaabhatt)


ഈ ചിത്രം തന്‍റെ  ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ആലിയ ഭട്ട് മനോഹരമായ ഒരു അടിക്കുറിപ്പുകൂടി നല്‍കിയിട്ടുണ്ട്.  

 "ഞങ്ങളുടെ മകൾ റാഹയുടെ പേര് അവളുടെ മുത്തശ്ശിയാണ് തിരഞ്ഞെടുത്തത്, ഈ പേരിന് വളരെ മധുരമായ അർത്ഥമുണ്ട്... രാഹ അക്ഷരാർത്ഥത്തിൽ ഒരു ദൈവിക പാത എന്നാണ് അർത്ഥമാക്കുന്നത്, സ്വാഹിലിയിൽ ഇത് സന്തോഷം എന്നാണ്, സംസ്‌കൃതത്തിൽ ഇത് അർത്ഥമാക്കുന്നത് ഗോത്രമാണ്. ബംഗാളിയിൽ അതിനർത്ഥം വിശ്രമം, സുഖപ്രദം, ആശ്വാസം, എന്നാണ്. അറബിയിൽ അതിനർത്ഥം സമാധാനം, സന്തോഷം, സ്വാതന്ത്ര്യം എന്നാണ്.   ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവന്നതിന് നന്ദി രാഹാ, ഞങ്ങൾ ജീവിതം ആരംഭിച്ചതായി തോന്നുന്നു. ആലിയ കുറിച്ചു...  

 ഈ വർഷം ജൂണിലാണ് താൻ ഗർഭിണിയാണെന്ന വാർത്ത ആലിയ ഭട്ട് പ്രഖ്യാപിച്ചത്. രൺബീറും ആലിയയും 2022 ഏപ്രിലിൽ അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

 

Read More