Home> Movies
Advertisement

പുകയില ഉൽപ്പന്നങ്ങളുടെ പരസ്യം; ബോളീവുഡ് സൂപ്പർ താരങ്ങൾക്ക് പിടി വീഴും

അമിതാബ് ബച്ചൻ കഴിഞ്ഞ വർഷം മുതലാണ് 'കമലാ പസന്ത്' എന്ന പാൻ മസാലയുടെ ബ്രാന്‍റ് അമ്പാസിഡറായി കരാർ ഒപ്പിട്ടത്. ഈ വർഷം മുതൽ രൺവീർ സിംഗും കമലാ പസന്തിന്‍റെ പരസ്യങ്ങളിൽ അഭിനയിച്ച് തുടങ്ങിയിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവോ ഐ.പി.എല്ലിന്‍റെ ഇടവേളകളിൽ ബോളീവുഡ് താരങ്ങൾ അവതരിപ്പിച്ച പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ വലിയ രീതിയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

പുകയില ഉൽപ്പന്നങ്ങളുടെ പരസ്യം; ബോളീവുഡ് സൂപ്പർ താരങ്ങൾക്ക് പിടി വീഴും

ബോളീവുഡ് സൂപ്പർ താരങ്ങളായ അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗണ്‍ എന്നിവർക്കെതിരെ പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിച്ചതിന് കേസ്. ഇന്നലെ ബീഹാറിലെ ഒരു പ്രത്യേക കോടതിയിലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്. അജയ് ദേവ്ഗൺ ഏറെ നാളായി 'വിമൽ' എന്ന പാൻ മസാലയുടെ ബ്രാന്‍റ് അമ്പാസിഡറായിരുന്നു. കഴിഞ്ഞ വർഷം മുതലാണ് ഷാരൂഖ് ഖാനും ഈ പരസ്യങ്ങളുടെ ഒരു ഭാഗമായി മാറിയത്. 

അമിതാബ് ബച്ചൻ കഴിഞ്ഞ വർഷം മുതലാണ് 'കമലാ പസന്ത്' എന്ന പാൻ മസാലയുടെ ബ്രാന്‍റ് അമ്പാസിഡറായി കരാർ ഒപ്പിട്ടത്. ഈ വർഷം മുതൽ രൺവീർ സിംഗും കമലാ പസന്തിന്‍റെ പരസ്യങ്ങളിൽ അഭിനയിച്ച് തുടങ്ങിയിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവോ ഐ.പി.എല്ലിന്‍റെ ഇടവേളകളിൽ ബോളീവുഡ് താരങ്ങൾ അവതരിപ്പിച്ച പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ വലിയ രീതിയിൽ പ്രദർശിപ്പിക്കുന്നുണ്ട്. 

Read Also: ഫാറ്റസിക്കും ഹിസ്റ്ററിക്കും ശേഷം സയൻസ് ഫിഷനുമായി സന്തോഷ് ശിവൻ; ജാക്ക് ആന്‍റ് ജിൽ റിവ്യൂ

ഇതോടെയാണ് ഇവ വിവാദമായി മാറിയതും. വലിയ ആരാധക പിൻതുണയുള്ള ഈ അഭിനേതാക്കൾ പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നത് വഴി ഇവയുടെ ഉപയോഗം വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ച് ബീഹാറിലെ പ്രമുഖ സാമൂഹിക പ്രവർത്തകയായ തമന്ന ഹാഷ്മിയാണ് മുസാഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹർജി സമർപ്പിച്ചത്. 

ഗുട്ഖ, പാൻ മസാല പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് തങ്ങളുടെ സെലിബ്രിറ്റി പദവി ദുരുപയോഗം ചെയ്യുന്നവരിൽ നടൻ രൺവീർ സിംഗിനെയും തമന്ന ഹാഷ്മി നൽകിയ പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. അഭിനേതാക്കൾക്കെതിരെ ഐപിസി സെക്ഷൻ 311 (ഗുണ്ടാ നിയമം), 420 (വഞ്ചന), 467, 468 (വ്യാജരേഖ ചമയ്ക്കൽ) എന്നിവ പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാനും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: 'ഞാൻ പ്രതീക്ഷിച്ച അത്ര നന്നായിട്ടില്ല', മുത്താരംകുന്ന് പിഒയിലെ കോമഡി രം​ഗവുമായി ഭാവനയും ശിൽപ ബാലയും

നടന്മാർക്കെടിരെ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങളായതിനാൽത്തന്നെ കോടതി എത്രയും വേഗം ഇത് പരിഗണയ്ക്ക് എടുക്കും എന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ മാസം മുതൽ വിമൽ പാൻ മസാലയുടെ പരസ്യത്തിൽ നടൻ അക്ഷയ് കുമാറും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ അദ്ദേഹത്തിന്‍റെ ആരാധകർ വ്യാപകമായി വിമർശനം ഉന്നയിച്ചതോടെ അക്ഷയ് സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു. 

മാത്രമല്ല താൻ മേലാൽ പുകയില ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്നും അദ്ദേഹം ആരാധകർക്ക് ഉറപ്പ് നൽകി. എന്നാൽ കരാർ കാലാവധി അവസാനിച്ചിട്ടില്ലാത്തതിനാൽ അക്ഷയ് കുമാർ അഭിനയിച്ച ഈ പരസ്യം ഇപ്പോഴും ടെലിവിഷൻ ചാനലുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More