Home> Movies
Advertisement

Aaradhya Bachchan Birthday: പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ചുണ്ടില്‍ ചുടുചുംബനം നല്‍കി ഐശ്വര്യ റായ്, ചേരിതിരിഞ്ഞ് സോഷ്യല്‍ മീഡിയ....!!

തന്‍റെ എല്ലാമെല്ലാമായ പൊന്നുമോള്‍ ആരാധ്യയുടെ പിറന്നാള്‍ ദിനത്തില്‍ മകളുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രമാണ്‌ ഐശ്വര്യ റായ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Aaradhya Bachchan Birthday: പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ചുണ്ടില്‍ ചുടുചുംബനം നല്‍കി ഐശ്വര്യ റായ്, ചേരിതിരിഞ്ഞ് സോഷ്യല്‍ മീഡിയ....!!

Aaradhya Bachchan Birthday:  സമയം വളരെ വേഗമാണ് കടന്നുപോകുന്നത്,  ലോകസുന്ദരി ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റെയും മകൾ ആരാധ്യ ബച്ചന് ഇന്ന് 11 വയസ് തികയുന്നു. 

തന്‍റെ എല്ലാമെല്ലാമായ പൊന്നുമോള്‍ ആരാധ്യയുടെ പിറന്നാള്‍ ദിനത്തില്‍ മകളുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രമാണ്‌ ഐശ്വര്യ റായ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.   എന്‍റെ സ്നേഹമേ, എന്‍റെ ജീവനേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു ആരാധ്യ' (MY LOVE… MY LIFE… I LOVE YOU, MY AARADHYA) എന്നായിരുന്നു ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചത്. 

തന്‍റെ ജീവിതത്തിലെ എല്ലാമെല്ലാമാണ് മകള്‍ ആരാധ്യ എന്ന് പല വേദികളിലും ഐശ്വര്യ തുറന്നു പറഞ്ഞിട്ടുണ്ട്. കൂടാതെ, അമ്മയും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജയ ബച്ചന്‍ നടത്തിയിട്ടുള്ള പല പരാമര്‍ശങ്ങളും ഐശ്വര്യ കാര്യമായി എടുത്തിട്ടുമില്ല.  

ഐശ്വര്യയും മകള്‍ ആരാധ്യയും തമ്മിലുള്ള ബന്ധം പലപ്പോഴും വലിയ മാധ്യമ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍,  ആരാധ്യ എന്‍റെ മകളാണ്, മറ്റുള്ളവർ പറയുന്നത് കേട്ടല്ല ഞാൻ ജീവിക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതും എന്ന കാതടപ്പിക്കുന്ന മറുപടി വിമര്‍ശകര്‍ക്ക് നല്‍കാന്‍  ഐശ്വര്യ മടികാട്ടിയിട്ടില്ല.

അതേസമയം, ഇക്കുറിയും പതിവ് തെറ്റിയില്ല. ഐശ്വര്യ മകളെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയ  രണ്ടു പക്ഷമായി തിരിഞ്ഞ് ആക്രമണം ആരംഭിച്ചു.  രൂക്ഷമായ കമന്‍റുകളുമായി നിരവധിപ്പേര്‍  രംഗത്തെത്തിയപ്പോള്‍  അനുകൂലിച്ചവരും കുറവല്ല. ചിത്രം ലജ്ജാകരമെന്നും ലെസ്ബിയനെന്നും കുറിച്ചവര്‍ ഉണ്ട്.

എന്നാല്‍, ശക്തമായി പിന്തുണച്ചവര്‍ ധാരാളമാണ്. അമ്മയുടെയും മകളുടെയും സ്നേഹത്തിന് അതിരുകളില്ലെന്നും മുൻവിധിയോടെ കാര്യങ്ങള്‍ കാണുന്നത് അവസാനിപ്പിക്കൂവെന്നും കുറിച്ചവര്‍ ധാരാളം. ഇന്ന് കണ്ട ഏറ്റവും സുന്ദരമായ ചിത്രം എന്നാണ്  ഒരാള്‍ കുറിച്ചത്. അവർ ഒരു അമ്മയാണെന്നും മകളെയോ മകനെയോ അവരുടെ പ്രായം പരിഗണിക്കാതെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും അവൾക്ക് അവകാശമുണ്ട് എന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.


 
 

Read More