Home> Kerala
Advertisement

പ്രമേഹമുള്ള വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഇരുപതു മിനിറ്റ് വീതം അധികസമയം

വിദ്യാർഥിക്ക് പ്രമേഹമുണ്ടെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇളവ് ലഭിക്കുക.

പ്രമേഹമുള്ള വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഇരുപതു മിനിറ്റ് വീതം അധികസമയം

തിരുവനന്തപുരം:  ഇനി മുതൽ പ്രമേഹമുള്ള വിദ്യാർഥികൾക്ക് സംസ്ഥാനത്ത് കോളേജ്, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഇരുപതു മിനിറ്റ് വീതം അധികസമയം ലഭിക്കും. ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും അധിക സമയം ലഭിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. 

വകുപ്പിനു കീഴിലെ സര്‍വ്വകലാശാലകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാൽ വിദ്യാർഥിക്ക് പ്രമേഹമുണ്ടെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇളവ് ലഭിക്കുക. 

അതാത് സ്ഥാപന മേധാവികൾ ഇത് ഉറപ്പാക്കണം. അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭിക്കാന്‍ വേണ്ട നടപടി സ്ഥാപന മേധാവികള്‍ സ്വീകരിക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഐഎച്ച്‌ആര്‍ഡി ഡയറക്ടര്‍ എന്നിവര്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More