Home> Kerala
Advertisement

Death: മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ എസ്‌ഐ മുങ്ങി മരിച്ചു

SI drowned to death in Malappuram: ഉച്ചതിരിഞ്ഞ് 3 മണിയോടെ പുലാമന്തോൾ പാലത്തിന് സമീപം കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Death: മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ എസ്‌ഐ മുങ്ങി മരിച്ചു

പാലക്കാട് : പുഴയില്‍ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്‌ഐ സുബീഷാണ് മരിച്ചത്. കുളിക്കാനിറങ്ങിയ സുബീഷ് ഒഴുക്കിൽപ്പെടുകയായിരുന്നു. 

ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവമുണ്ടായത്. തൂത പുഴയില്‍ പുലാമന്തോള്‍ പാലത്തിന് സമീപത്തുവെച്ചാണ് സുബീഷ് ഒഴുക്കിൽപ്പെട്ടത്. കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുബീഷിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: സിപിഐഎം അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തി; മുഖ്യമന്ത്രി നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവെന്ന് കെ സുധാകരൻ

കാട്ടാക്കട പൂവച്ചലിൽ 68കാരനെ വെട്ടിയ കേസ്; പ്രതിയെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ ഒരാളെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമൻഡ് ചെയ്തു. വീഡിയോ എടുത്ത മാധ്യമ പ്രവർത്തകനെ പ്രതി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പൂവച്ചൽ, കൊണ്ണിയൂർ, ഈന്തിവിള സക്കീർ മൻസിലിൽ 21 വയസുള്ള സുഫിയാൻഹാനെയാണ് റിമാൻഡ് ചെയ്തത്. പൂവച്ചൽ, ഉണ്ടപ്പാറ, വിളയിൽ വീട്ടിൽ 68 വയസുള്ള സിറാജുദ്ദീനെ ആണ് തലക്ക് വെട്ടി പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം.

പോലീസ് പറയുന്നത് 

പ്രതിയായ യുവാവും കൊണ്ണിയൂർ നൗഷാദും മുമ്പ് ലഹരി സംബന്ധമായി ശത്രുതയുണ്ടായിരുന്നു. ഈ കേസിലെ പ്രതി ഉൾപ്പെട്ട
ലഹരി മാഫിയകൾക്കെതിരെ നൗഷാദ് നിരവധി പരാതികൾ പോലീസിലും എക്സൈസിനും നൽകിയിട്ടുണ്ട്. ഇതെ തുടർന്ന്
നൗഷാദിനെതിരെ മൂന്ന്, നാല് തവണ വീട് കേന്ദ്രീകരിച്ചും അല്ലാതെയും ഈ പ്രതിയുടെ സംഘത്തിലുള്ളവർ ആക്രമിക്കുകയും നാടൻ ബോബെറിയുകയും ഉണ്ടായിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണ് ഈ നടന്ന സംഭവവും. 

വെള്ളിയാഴ്ച വൈകിട്ടോടെ നൗഷാദ് പ്രതി ജോലി ചെയ്യുന്ന പൂവച്ചൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സെലക്ഷൻ മാർജി ഫ്രീയുടെ മുന്നിൽ കാർ പാർക്ക് ചെയ്ത ശേഷം റോഡിൻ്റെ അപ്പുറം നിന്ന സിറാജുദ്ദീൻ്റെ അടുത്തു പോയി നൗഷാദ് സംസാരിക്കുകയും ഉണ്ടായി. ഇതിന് ശേഷം സിറാജുദ്ദീൻ മാർജിൻ ഫ്രീയിലേക്ക് വന്നപ്പോൾ പ്രതി ഇയാൾക്ക് നേരെ എത്തി കൈയേറ്റം ചെയ്ത ശേഷം തിരികെ സ്ഥാപനത്തിൽ വിൽക്കാൻ വെച്ചിരുന്ന രണ്ട് കത്തികൾ എടുത്തു കൊണ്ട് വന്ന് വെട്ടുകയായിരുന്നു.

അതേസമയം, മാർജിൻ ഫ്രീയിലുള്ള ഒരാളെ കാണാനാണ് വന്നതെന്നും അപ്പോഴാണ് നൗഷാദ് തന്നെ കുറിച്ച് എന്ത് പറഞ്ഞു എന്ന് ചോദിച്ചു കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചത് എന്നും സിറാജുദ്ദീൻ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ പോയപ്പോഴാണ് വീഡിയോ പകർത്താനെത്തിയ മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More