Home> Kerala
Advertisement

രാഷ്ട്രീയ സംഘര്‍ഷം: മുഖ്യമന്ത്രി ഇന്ന് ബിജെപി - ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തും

രാഷ്ട്രീയ സംഘര്‍ഷം: മുഖ്യമന്ത്രി ഇന്ന് ബിജെപി - ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തും

സംസ്​ഥാനത്ത്​ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഇന്നും തുടരുകയാണ്.

രാഷ്ട്രീയ അക്രമസംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. ഈ ചര്‍ച്ചയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവരും പങ്കെടുക്കും.

തലസ്ഥാനത്തു നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപി ലോക് നാഥ് ബെഹ്റയേയും വിളിച്ചു വരുത്തിയിരുന്നു. രാജ് ഭവനില്‍ അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ട്വിറ്ററിലൂടെയാണ് കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചത്.

സിപിഐഎം – ബിജെപി സംഘർഷം പരിഹരിക്കാൻ ഗവർണര്‍ കുമ്മനവുമായും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ഫോണിൽ സംസാരിച്ചു.

ഇതുകൂടാതെ, സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ ഫോണിൽ അറിയിച്ചുവെന്നും ഗവർണർ ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. രാവിലെ, സംസ്ഥാനത്തെ ക്രമസമാധന പ്രശ്നങ്ങളിലെ ആശങ്ക  രാജ് നാഥ് സിങ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. മുഖ്യമന്ത്രിയുമായി രാജ് നാഥ്സിങ് സംസാരിക്കുകയും ചെയ്തിരുന്നു.

Read More