Home> Kerala
Advertisement

ഗോരഖ്പൂര്‍ ദുരന്തത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പിണറായിയുടെ സ്വാതന്ത്ര്യദിന സന്ദേശം

ഗോരഖ്പൂര്‍ ദുരന്തത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പിണറായിയുടെ സ്വാതന്ത്ര്യദിന സന്ദേശം

 

തിരുവനന്തപുരം: ദേശീയതയില്‍ വിഷം ചേര്‍ക്കാന്‍ ശ്രമിക്കുന്നവരെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വാതന്ത്ര്യദിന സന്ദേശം. ഗോരഖ്പൂര്‍ ദുരന്തത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനത്തിന് തുടക്കം കുറിച്ചത്. ഒരുവിധത്തിലും തിരിച്ചുപിടിക്കാനാവാത്ത നന്മയുടെ നഷ്ടമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. 

ചില രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ അഴിമതിയുടെ ചെളിക്കുണ്ടില്‍ വീഴുന്നത് ആശാസ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനം, സ്ത്രീസുരക്ഷ, ലിംഗനീതി ഈ മേഖലകളില്‍ സര്‍ക്കാരിനു വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി കൂട്ടച്ചേർത്തു.

സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

നേരത്തേ മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ലോകമെങ്ങുമുള്ള മലയാളികള്‍ക്കും സ്വാതന്ത്ര്യദിനാശംസ നേര്‍ന്നിരുന്നു. ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ ജനങ്ങളുടെ ഐക്യത്തിലൂടെ രാഷ്ട്രത്തിന് കഴിയട്ടെ എന്നാണ് മുഖ്യമന്ത്രി സന്ദേശത്തിലൂടെ അറിയിച്ചത്.

Read More