Home> Kerala
Advertisement

ഓർഡർ ചെയ്തത് പവർ ബാങ്ക്; പെട്ടി പൊട്ടിച്ചപ്പോൾ ഞെട്ടിപ്പോയി..!

മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയായ നബീൽ നാഷിദിനാണ് ഈ അനുഭവം ഉള്ളത്.

ഓർഡർ ചെയ്തത് പവർ ബാങ്ക്; പെട്ടി പൊട്ടിച്ചപ്പോൾ ഞെട്ടിപ്പോയി..!

മലപ്പുറം: ഓൺലൈൻ വഴി ഒരു സാധനം ബുക്ക് ചെയ്താൽ അത് കയ്യിൽ കിട്ടുംവരെ ടെൻഷൻ ആണ് അല്ലെ.  കാരണം പലപ്പോഴായി നമ്മൾ കേൾക്കുന്നത് ബുക്ക് ചെയ്ത സാധനം അല്ല കിട്ടുന്നത് അല്ലെങ്കിൽ  സാധനങ്ങൾ പൊട്ടിയിട്ടിരിക്കും എന്നൊക്കെയാണല്ലോ.  എന്നാൽ ഓർഡർ ചെയ്ത സാധാനത്തേക്കാളും മികച്ചത് കിട്ടി എന്ന കാര്യം നിങ്ങള് കേട്ടിട്ടുണ്ടോ?

എന്നാൽ അങ്ങനൊരു കാര്യമാണ് ഇവിടെ നടന്നിരിക്കുന്നത്.  മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയായ നബീൽ നാഷിദിനാണ് ഈ അനുഭവം ഉള്ളത്.  നബീൽ ഓൺലൈൻ വഴി  ഒരു പവർ ബാങ്ക് ഓർഡർ ചെയ്തിരുന്നു എന്നാൽ അദ്ദേഹത്തിന് ലഭിച്ചതോ 8000 രൂപ വിലമതിക്കുന്ന ഫോണും.  വിവരം നബീൽ ആമസോണിനെ അറിയിച്ചപ്പോൾ അവർ നബീലിനെ അഭിനന്ദിക്കുകയും ആ ഫോൺ താങ്കൾ തന്നെ ഉപയോഗിച്ചോളൂ എന്നും പറഞ്ഞു.  

Also read: Corona: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 7 കോറോണ മരണം..!

നബീൽ ആഗസ്റ്റ് 10 നാണ് ഷവോമിയുടെ 1400 രൂപ വിലയുള്ള പവർ ബാങ്ക് ബുക്ക് ചെയ്തത്. ആഗസ്റ്റ് 15 ന് സാധനം എത്തി. അത് പവർ ബാങ്കിന് പകരം ഷവോമി റെഡ് മി എട്ട് എ ഡ്യുവൽ ഫോണിയായിരുന്നു.  അതിന്റെ വില 8000 രൂപയും.  ഉടൻ തന്നെ തനിക്ക് കിട്ടിയ സാധനത്തിന്റെ ഫോട്ടോ എടുത്ത് നബീൽ ആമസോണിനെ ടാഗ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.  

ഇതിനെതുടർന്ന് തെറ്റുപറ്റിയത്തിൽ ആമസോൺ ക്ഷമാപണം നടത്തുകയും ഫോൺ നബീലിനോട് ഉപയോഗിച്ചോളാൻ മറുപടി നൽകുകയും ചെയ്തു.  അതിന്റെ സന്തോഷത്തിലാണ് നബീൽ ഇപ്പോൾ.     

Read More