Home> Kerala
Advertisement

അധികൃതരുടെ അനാസ്ഥ; ഒരു പൈതൃക മ്യൂസിയം നാശത്തിലേക്ക്

കോന്നി ആനത്താവളം കേന്ദ്രമാക്കി ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരാവസ്തുവകുപ്പ് ആരംഭിച്ചിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. മ്യൂസിയത്തിലേക്കു ആവശ്യമായ പുരാവസ്തുക്കൾ പന്തളം എൻഎസ്എസ് കോളേജിലെ ചരിത്ര വിദ്യാർത്ഥികൾ ശേഖരിച്ചു നൽകുകയും ചെയ്തു.

അധികൃതരുടെ അനാസ്ഥ; ഒരു പൈതൃക മ്യൂസിയം നാശത്തിലേക്ക്

പത്തനംതിട്ട: അധികൃതരുടെ അവഗണന കാരണം കോന്നി ആനത്താവളത്തിൽ ആരംഭിച്ച  ജില്ലാ പൈതൃക മ്യൂസിയത്തിന്‍റെ നിർമ്മാണം പാതിവഴിയിൽ നിലച്ചു. 2019 ലാണ് രണ്ട് കോടി രൂപ മുടക്കി കോന്നി ആനത്താവളം കേന്ദ്രമാക്കി ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരാവസ്തുവകുപ്പ് ആരംഭിച്ചത്. 

കോന്നി ആനത്താവളം കേന്ദ്രമാക്കി ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരാവസ്തുവകുപ്പ് ആരംഭിച്ചിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. മ്യൂസിയത്തിലേക്കു ആവശ്യമായ പുരാവസ്തുക്കൾ പന്തളം എൻഎസ്എസ് കോളേജിലെ ചരിത്ര വിദ്യാർത്ഥികൾ ശേഖരിച്ചു നൽകുകയും ചെയ്തു.

Read Also: ചാനൽ പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി: മണിക്കൂറുകൾക്കുള്ളിൽ അക്രമി സംഘം പിടിയിൽ

എന്നാൽ പുരാവസ്തു വകുപ്പിന്റെ അനാസ്ഥയെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായതാണ് മ്യൂസിയം നിർമ്മാണം പാതി വഴിയിലാകാൻ കാരണം. ആനകൂട്ടിൽ വനം വകുപ്പ് വിട്ടു നൽകിയ കെട്ടിടത്തിലാണ് മ്യൂസിയത്തിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിരുന്നത്. 

നിർമ്മാണം പാതി വഴിയിലായതോടെ മ്യൂസിയത്തിനായി വിട്ടു നൽകിയ കെട്ടിടം ഇന്ന് വനം വകുപ്പ് കുട്ടിയാനകളുടെ സംരക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. മ്യൂസിയത്തിനായി ശേഖരിച്ച പുരാവസ്തുക്കൾ വനം വകുപ്പിന്റെ മറ്റൊരു കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More