Home> Kerala
Advertisement

നിയമസഭാ കൈയ്യാങ്കളി കേസിൽ മന്ത്രിമാർക്ക് ജാമ്യം അനുവദിച്ചു

കേസിലെ ആറു പ്രതികളും വിടുതൽ ഹർജി നൽകിയിട്ടുണ്ട്. കേസിൽ മന്ത്രിമാർ നേരിട്ട് ഹാജരാകാത്തതിൽ നേരത്തെ കോടതി അതൃപ്തി അറിയിച്ചിരുന്നു.

നിയമസഭാ കൈയ്യാങ്കളി കേസിൽ മന്ത്രിമാർക്ക് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം:  നിയമസഭാ കയ്യാങ്കളി കേസിൽ (Niyamasabha ruckus case) മന്ത്രിമാരായ ഇ. പി ജയരാജനും കെ. ടി ജലീലും വിചാരണ കോടതിയിൽ നേരിട്ടെത്തി ജാമ്യം എടുത്തു.  തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത് .  ഈ കേസ് ഇനി നവംബർ 12 ന് വീണ്ടും പരിഗണിക്കും.  

കേസിലെ ആറു പ്രതികളും വിടുതൽ ഹർജി നൽകിയിട്ടുണ്ട്.  കേസിൽ മന്ത്രിമാർ നേരിട്ട് ഹാജരാകാത്തതിൽ നേരത്തെ കോടതി അതൃപ്തി അറിയിച്ചിരുന്നു.  പ്രതികൾക്ക് ഇന്ന് കുറ്റപത്രം (Charge sheet) വായിച്ച് കേൾപ്പിച്ച് കൊടുത്തില്ല കാരണം കേസ് ഹൈക്കോടതിയിൽ നിൽക്കുന്നതിനാലാണ്.  

Also read: നിയമസഭാ കയ്യാങ്കളി കേസ്: സ്റ്റേ ആവശ്യം തള്ളി; പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണം 

പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ അന്നത്തെ ധനമന്ത്രിയായിരുന്ന കെ. എം. മാണി (KM Mani) ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായിട്ടാണ് ബജറ്റ് അവതരണത്തിന് തയ്യാറായ മാണിയെ തടയാൻ ഇടത് പക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്.  കസേരകൾ മുതൽ മൈക്ക് വരെ ഇവർ തല്ലിതകർത്തിരുന്നു.  മാത്രമല്ല പ്രക്ഷോഭത്തിനിടെ സ്പീക്കറുടെ ഡയസിലും പ്രതിപക്ഷ എംഎൽഎമാർ (MLA) അതിക്രമിച്ച് കടന്നിരുന്നു.   

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Read More