Home> Kerala
Advertisement

ലൈറ്റ് മെട്രോ: കോഴിക്കോട്ടും തിരുവനന്തപുരത്തും ബഹുജന കണവന്‍ഷനുകള്‍ നടത്തുമെന്ന് യുഡിഎഫ്

സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടുകൊണ്ട് ഉപേക്ഷിക്കേണ്ടി വന്ന ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് വേണ്ടി കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുഡിഎഫ്. ഇതിന്‍റെ ഭാഗമായി ബഹുജന കണവന്‍ഷന്‍ നടത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

ലൈറ്റ് മെട്രോ: കോഴിക്കോട്ടും തിരുവനന്തപുരത്തും ബഹുജന കണവന്‍ഷനുകള്‍ നടത്തുമെന്ന് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടുകൊണ്ട് ഉപേക്ഷിക്കേണ്ടി വന്ന ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് വേണ്ടി കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുഡിഎഫ്. ഇതിന്‍റെ ഭാഗമായി ബഹുജന കണവന്‍ഷന്‍ നടത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

കോഴിക്കോടും തിരുവനന്തപുരത്തും ബഹുജന കണവന്‍ഷനുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി ചൊവ്വാഴ്ച കോഴിക്കോട് പൗരജനാവലിയെ സംഘടിപ്പിക്കാനും തീരുമാനായി. കോഴിക്കോട്ടെയും തിരുവനന്തപുരത്തേയും ജനങ്ങളുടെ വികാരം മാനിച്ചാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

ലൈറ്റ് മെട്രോ നടപ്പാക്കുന്നതില്‍ ഡിഎംആര്‍സിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് വ്യക്തമാക്കി ഇ. ശ്രീധരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടു മാത്രമാണ് ഡിഎംആർസി ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് പിൻമാറാൻ കാരണമെന്നും ശ്രീധരൻ ആരോപിച്ചിരുന്നു.

ഡിഎംആര്‍സിക്ക് നൽകിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ലംഘിച്ചു. പദ്ധതിയ്ക്കുള്ള കരാര്‍ ഉടന്‍ ഒപ്പിടാമെന്ന്‍ രണ്ടുതവണ രേഖാമൂലം ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ലെന്ന്‍ രേഖകൾ വ്യക്തമാക്കുന്നുണ്ട്. വിശദമായ പദ്ധതിരേഖ സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്ന്‍ മുഖ്യമന്ത്രി ഇ. ശ്രീധരന് നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടു. ഇക്കാരണങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ശക്തമായ നടപടികളുമായി യുഡിഎഫ് മുന്നോട്ട് പോകുന്നത്.

Read More