Home> Kerala
Advertisement

ഹര്‍ത്താലില്‍ "വലഞ്ഞ്" കേരളം!!

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനുശേഷം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ എന്നുവേണം കരുതാന്‍.

ഹര്‍ത്താലില്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനുശേഷം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ എന്നുവേണം കരുതാന്‍. 

കഴിഞ്ഞ മൂന്നുമാസത്തിനിടയ്ക്ക് ശബരിമലയുടെ പേരില്‍ ഇന്ന് നടക്കുന്നത് ഇത് ബിജെപിയുടെ ആറാമത്തെ  ഹര്‍ത്താലാണ്. 

ഇതില്‍ 4 ഹര്‍ത്താലും ശബരിമല സീസണിലാണ് നടത്തിയത്. ഈ ഹര്‍ത്താലുകളില്‍ മൂന്നെണ്ണം സംസ്ഥാന വ്യാപകമായാണ് നടത്തിയത്. ബാക്കി രണ്ടെണ്ണം പത്തനംതിട്ടയിലും, ഒന്ന് തിരുവനന്തപുരത്തുമാണ് നടത്തിയത്.

07-10-2018: ശബരിമല സ്ത്രീപ്രവേശന വിധിയിൽ പുനപരിശോധനാ ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിലും, യുവമോർച്ച സംഘടിപ്പിച്ച സമരത്തിൽ പ്രവർത്തകർക്ക് പൊലീസ് മർദ്ദനമേറ്റതിലും പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തി.

02-11-2018: ശിവദാസന്‍ എന്ന ശബരിമല തീര്‍ത്ഥാടനത്തിന് പോയ ലോട്ടറി വില്‍പ്പനക്കാരന്‍ ളാഹയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടതിലായിരുന്നു ബിജെപി ഹര്‍ത്താല്‍. ഇയാള്‍ പൊലീസ് മര്‍ദ്ദനത്തില്‍ കൊല ചെയ്യപ്പെട്ടു എന്നാണ് ബിജെപി ആരോപിച്ചത്. എന്നാല്‍ നിലയ്ക്കലിലെ പൊലീസ് നടപടിക്ക് ശേഷമാണ് ശിവദാസന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത് എന്ന് പിന്നീട് മനസിലായി. പത്തനംതിട്ട ജില്ലയിലായിരുന്ന ഹര്‍ത്താല്‍

17-11-2018: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക ഹര്‍ത്താല്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

11-12-2018: ശബരിമല പ്രശ്നത്തില്‍ സമരം ചെയ്തവരെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബിജെപി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി.

14-12-2018: സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍

03-1-2019: ബിന്ദു, കനകദുര്‍ഗ എന്നീ സ്ത്രീകള്‍ ശബരിമലയില്‍ നടത്തിയതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ അടക്കം ഉള്‍പ്പെടുന്ന ശബരിമല കര്‍മ്മ സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ഇതിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.

 

Read More