Home> Kerala
Advertisement

പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണം

അന്വേഷണത്തിനുള്ള മുന്‍‌കൂര്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.

പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണം

കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ്. 

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി.ഒ സൂരജിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലാണ് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയിലാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചത്. 

വിജിലന്‍സിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ചട്ടം ലഘിച്ച് കരാര്‍ കമ്പനിയ്ക്ക് മുന്‍കൂര്‍ പണമായി 8.25 കോടി രൂപ അനുവദിച്ചതിലെ ഗൂഡാലോചനയില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനും ഉത്തരവാദിത്വം ഉണ്ടെന്നാണ്. 

അന്വേഷണത്തിനുള്ള മുന്‍‌കൂര്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. സുപ്രീംകോടതിയുടെ വിധി അനുസരിച്ച് ഇത്തരം അനുമതിയുടെ ആവശ്യമില്ലെങ്കിലും പിന്നീട് രാഷ്ട്രീയ ആരോപണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് അനുമതി തേടിയതെന്ന് വിജിലന്‍സ് അറിയിച്ചു. 

അന്വേഷണം കൂടുതല്‍ ഘട്ടങ്ങളിലേയ്ക്ക് വ്യാപിക്കുകയാണെന്നും പലര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് പറഞ്ഞു.

Read More