Home> Kerala
Advertisement

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട

ഒന്നരക്കിലോ സ്വര്‍ണ്ണവുമായി എത്തിയ രണ്ടു യാത്രാക്കാരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി.

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട.

ഇത്തവണ അരക്കോടിയുടെ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ഒന്നരക്കിലോ സ്വര്‍ണ്ണവുമായി എത്തിയ രണ്ടു യാത്രാക്കാരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി.

ഗ്രൈന്‍ഡറിലും ബ്ലൂടൂത്ത് സ്പീക്കറിലും ഒളിപ്പിച്ചാണ്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണ്ണത്തിന് 52 ലക്ഷം രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഇപ്പോള്‍ കുറച്ചു നാളുകളായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണ വേട്ട തുടരുകയാണ്. നേരത്തെ ഇടയ്ക്കിടെ മാത്രമേ സ്വര്‍ണ്ണക്കടത്ത് ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ കുറച്ചു ദിവസമായി ഇതൊരു സ്ഥിരം ഏര്‍പ്പാടായി മാറിയിട്ടുണ്ട്.

ജനുവരി 7 ന് അടിവസ്ത്രത്തിന്‍റെ ഉളളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. കൊല്ലം സ്വദേശി രേവന്ദ് രാജിനെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഏകദേശം 18 ലക്ഷം രൂപ വില വരുന്ന 438 ഗ്രാം സ്വര്‍ണമിശ്രിതമാണ് ഇയാളുടെ കയ്യില്‍ നിന്നും കസ്റ്റംസ് പിടികൂടിയത്.

അതുപോലെ ജനുവരി 5 ന് തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ചും കീ ചെയ്‌നുകളുമാക്കി കൊണ്ടുവന്ന 42 ലക്ഷം രൂപ വിലവരുന്ന തങ്കവും പിടികൂടിയിരുന്നു. തങ്കം കടത്താന്‍ ശ്രമിച്ചതില്‍ മലപ്പുറം സ്വദേശികളായ മൂന്നുപേരെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Read More