Home> Kerala
Advertisement

ദളിത് ഹര്‍ത്താലില്‍ അക്രമം വ്യാപകം; കെഎസ്ആർടിസി സർവീസുകൾ നിർത്തിവെയ്ക്കാനാവശ്യപ്പെട്ട് പൊലീസ്

സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലില്‍ കെഎസ്ആർടിസി ബസിനുനേരെ അക്രമം വ്യാപകമാകുന്നതിനാല്‍ സർവീസുകൾ നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു. രാവിലെ മുതല്‍ കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നെങ്കിലും ഹർത്താലനുകൂലികളുടെ പ്രതിഷേധത്തില്‍ പലയിടത്തും കല്ലേറുണ്ടായി. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പടെ ഹര്‍ത്താലനുകൂലികള്‍ തടയുന്നുണ്ട്.

ദളിത് ഹര്‍ത്താലില്‍ അക്രമം വ്യാപകം; കെഎസ്ആർടിസി സർവീസുകൾ നിർത്തിവെയ്ക്കാനാവശ്യപ്പെട്ട് പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലില്‍ കെഎസ്ആർടിസി ബസിനുനേരെ അക്രമം വ്യാപകമാകുന്നതിനാല്‍ സർവീസുകൾ നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു. രാവിലെ മുതല്‍ കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നെങ്കിലും ഹർത്താലനുകൂലികളുടെ പ്രതിഷേധത്തില്‍ പലയിടത്തും കല്ലേറുണ്ടായി. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പടെ ഹര്‍ത്താലനുകൂലികള്‍ തടയുന്നുണ്ട്. 

യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിഎംഎസ് പ്രവര്‍ത്തകര്‍ ദളിത് സംഘടനകൾ ക്കൊപ്പം പലയിടത്തും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. ദളിത്‌ സംഘടനാ നേതാവ് ഗീതാനന്ദന്‍റെ അറസ്റ്റിനെ വിമര്‍ശിച്ച് എ. കെ ആന്റണിയും രമേശ്‌ ചെന്നിത്തലയും രംഗത്തെത്തി.

ഹര്‍ത്താല്‍ ഇതുവരെ...

തിരുവനന്തപുരം തമ്പാനൂരിൽ സമരാനുകൂലികൾ റോഡ് ഉപരോധിച്ച് പ്രകടനം നടത്തി. പാറശാലയില്‍ ബസുകള്‍ തടഞ്ഞു.

കൊല്ലം ശാസ്താംകോട്ടയില്‍ ബൈക്കിലെത്തിയ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ആലപ്പുഴയില്‍ ബസ് തടഞ്ഞ സമരാനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

തൃശൂർ വലപ്പാട് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്. ഒരാൾക്ക് പരിക്കേറ്റു. 

പാലക്കാട് ഹർത്താലനുകൂലികൾ റോഡ് ഉപരോധിച്ചു.

തൊടുപുഴയില്‍ വാഹനങ്ങള്‍ തടഞ്ഞു.

കോതമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു.

കോഴിക്കോട് ഉള്ള്യേരിയിലും കുറ്റ്യാടിയിലും ബസ് സര്‍വീസ് നിര്‍ത്തിവെച്ചു.

ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കിന് മുന്നിലേക്ക്‌ ചാടി റിട്ട. പൊലീസ് ഉദ്യോഗസ്ഥനും മകള്‍ക്കും പരിക്കേറ്റു.

Read More