Home> India
Advertisement

West Bengal Assembly Election 2021: ബംഗാളില്‍ മമതയ്ക്ക് കാലിടറുന്നു, അഭിപ്രായസര്‍വേകള്‍ മാറിമറിയുമ്പോള്‍ ഭരണം പിടിച്ചെടുക്കുമെന്ന ഉറപ്പില്‍ BJP നേതാക്കൾ

ബംഗാള്‍ രാഷ്ട്രീയം കലങ്ങി മറിയുകയാണ്... ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ BJP മുന്നേറുമ്പോള്‍ സംസ്ഥാനത്ത് മമതയ്ക്ക് കാലിടറുന്ന കാഴ്ചയാണ് കാണുന്നത്...

 West Bengal Assembly Election 2021: ബംഗാളില്‍ മമതയ്ക്ക് കാലിടറുന്നു, അഭിപ്രായസര്‍വേകള്‍  മാറിമറിയുമ്പോള്‍  ഭരണം പിടിച്ചെടുക്കുമെന്ന  ഉറപ്പില്‍   BJP നേതാക്കൾ

Kolkata: ബംഗാള്‍ രാഷ്ട്രീയം കലങ്ങി മറിയുകയാണ്...  ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ BJP മുന്നേറുമ്പോള്‍ സംസ്ഥാനത്ത് മമതയ്ക്ക് കാലിടറുന്ന കാഴ്ചയാണ് കാണുന്നത്... 

ഇതുവരെ ഭരണം  നേടാന്‍ കഴിയാത്ത പശ്ചിമ ബംഗാളില്‍  കഴിഞ്ഞ 5 വര്‍ഷത്തിലേറെയായി BJP കടുത്ത പ്രയത്നമാണ് നടത്തുന്നത്. പാര്‍ട്ടിയുടെ ആ പരിശ്രമങ്ങള്‍  ഫലം കാണുകയും ചെയ്യുന്നുണ്ട്... 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി മുതിര്‍ന്ന നേതാക്കളാണ്  തൃണമൂല്‍ കോണ്‍ഗ്രസ്‌ വിട്ട് (TMC) ബിജെപിയില്‍  (BJP) ചേര്‍ന്നത്‌.    TMCയില്‍ നിന്നും  BJPയിലേയ്ക്കുള്ള ഒഴുക്ക് ഇപ്പോഴും തുടരുകയാണ് എന്നതാണ് വസ്തുത.   

മമതയുടെ  ഉറ്റ മിത്രമായിരുന്ന സുവേന്ദു അധികാരി പാര്‍ട്ടി വിട്ടത്  മമതയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.  എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പിതാവും TMC വിട്ട്  BJP യുടെ ഭാഗമായി മാറിയിരിക്കുകയാണ്.

സുവേന്ദു അധികാരി പാര്‍ട്ടി വിട്ട്  BJPയില്‍ ചേര്‍ന്നതോടെയാണ് മമത ബാനര്‍ജി തന്‍റെ  സ്വന്തം മണ്ഡലമായ ഭവാനിപൂര്‍  വിട്ട്  അധികാരിയുടെ മണ്ഡലവും TMCയ്ക്ക് ഏറെ വേരോട്ടമുള്ളതുമായ നന്ദിഗ്രാമില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത്....  നന്ദിഗ്രാം  മണ്ഡലത്തില്‍ മമതയും സുവേന്ദുവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കനത്ത പോരാട്ടം പ്രതീക്ഷിക്കാം...   

തുടക്കത്തില്‍  മമത  രണ്ട് മണ്ഡലത്തില്‍  മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു, എന്നാല്‍. ബിജെപിയുടെ  "വെല്ലുവിളി"യെ  സധൈര്യം നേരിട്ട മമത ഒരു  മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.  TMCയെ പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിയ്ക്കുന്ന BJPയെ സംബന്ധിച്ചിടത്തോളം ആദ്യ  വിജയമാണ് മമത ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കുന്നുവെന്നത്.....!!

അതേസമയം, സംസ്ഥാനത്ത് TMCയും  BJPയും   ശക്തമായ  പ്രചാരണമാണ് നടത്തുന്നത്.  BJPയുടെ ദേശീയ നേതാക്കള്‍  ഇതിനോടകം നിരധി റാലികള്‍ നടത്തിക്കഴിഞ്ഞു. അമിത് ഷായുടെ നേത്രുത്വത്തിലാണ് പശ്ചിമ ബംഗാളില്‍ BJP പ്രചാരണം  കൊഴുപ്പിക്കുന്നത്‌... 
 
എന്നാല്‍, ബംഗാളിൽ സമവാക്യങ്ങൾ മാറിമറയുന്ന കാഴ്ചയാണ് കാണുന്നത്. ഇത് TMCയെ വിഷമ സന്ധിയിലാക്കിയിരിയ്ക്കുന്നതായാണ് സൂചനകള്‍....  തുടക്കത്തില്‍ പുറത്തുവന്ന  അഭിപ്രായ സര്‍വേകളില്‍  TMCയ്ക്ക് ഏറെ മുന്‍തൂക്കവും  ഭരണത്തുടര്‍ച്ചയും പ്രഖ്യാപിച്ച പല ഏജന്‍സികളും ഇപ്പോള്‍ 'കളം മാറുന്നതായി' വെളിപ്പെടുത്തുകയാണ്.

ബംഗാളില്‍ അടുത്തിടെ നടന്ന  അഭിപ്രായ സര്‍വേകള്‍  പലതും  ബിജെപിയ്ക്ക് അനുകൂലമാവുകയാണ്.  ആദ്യഘട്ട വോട്ടെടുപ്പിന് മുന്‍പായി  BJPയ്ക്ക് വിജയ സാധ്യത പ്രഖ്യാപിച്ചുള്ള  സര്‍വേകള്‍  പാര്‍ട്ടിയുടെ  ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.  

എല്ലാ അഭിപ്രായ സര്‍വേകളും ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ കടുത്ത മത്സരം നടക്കുമെന്നാണ്  സൂചിപ്പിക്കുന്നത്. 

അതിനുള്ള വ്യക്തമായ തെളിവാണ്  ABP-ബിപി എക്സ് അഭിപ്രായ സര്‍വേ. സര്‍വേ പ്രകാരം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള TMCയ്ക്ക്  136 മുതൽ 146 വരെ സീറ്റുകൾ ലഭിച്ചേക്കാം. എന്നാല്‍, ഒപ്പത്തിനൊപ്പം BJPയുമുണ്ട്.  ബിജെപിക്ക് 130 മുതൽ 140 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 

ബിജെപിയ്ക്ക് അനുകൂലമായ തരംഗമാണ് സംസ്ഥാനത്ത് ഉള്ളത് എന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത് . കേവല ഭൂരിപക്ഷം നേടാന്‍  148 സീറ്റാണ് നേടേണ്ടത്. 

Also read: Kerala Assembly Election 2021: ഒല്ലൂരിൽ വിജയപ്രതീക്ഷയോടെ ബിജെപി

ബംഗാളിൽ  BJP നടത്തിയ ലക്ഷ്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയെ ഇത്രമാത്രം ശക്തമായ ഒരു നിലയില്‍ എത്തിച്ചത്. ബംഗാളില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത് അമിത് ഷായുടെ നേതൃത്വത്തിലാണ്  എന്നതാണ് പ്രധാന വസ്തുത.  

ബംഗാളില്‍  BJP 200 ലധികം സീറ്റുകൾ നേടുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്.... BJPയെ സംബന്ധിച്ച് ലക്ഷ്യപ്രാപ്തി ഏറെ ദൂരെയല്ല എന്നുതന്നെയാണ് ബംഗാളില്‍ നിന്നുള്ള  സൂചനകള്‍....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More