Home> India
Advertisement

Viral Video: കേദാർനാഥ് ക്ഷേത്രത്തിന് മുന്നിൽ സിനിമാ സ്റ്റൈലില്‍ പ്രൊപ്പോസ് ചെയ്ത് യുവതി!! വീഡിയോയ്ക്കെതിരെ വന്‍ പ്രതിഷേധം

Viral Video: ഇത്തവണ ധാരാളം ഭക്തർ കേദാർനാഥ് ധാമിലെത്തി ഭഗവാനെ സന്ദർശിക്കുന്നു. അതേസമയം, കേദാർനാഥ് ക്ഷേത്രത്തിന്‍റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്, അത് അത് ചർച്ചാവിഷയമാവുകയും വിവാദത്തിന് വഴി തെളിയ്ക്കുകയും ചെയ്തിരിയ്ക്കുകയാണ്.

Viral Video: കേദാർനാഥ് ക്ഷേത്രത്തിന് മുന്നിൽ സിനിമാ സ്റ്റൈലില്‍ പ്രൊപ്പോസ് ചെയ്ത് യുവതി!! വീഡിയോയ്ക്കെതിരെ വന്‍ പ്രതിഷേധം

Viral Video: ഇന്ന് നമ്മുടെ  ജീവിതത്തില്‍ ഏറെ പ്രചോദനം ചെലുത്തുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ.  തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാന്‍  ആളുകള്‍ക്ക്  തിടുക്കമാണ്. 

ഇത്തരത്തില്‍ പ്രശസ്തിയ്ക്കായി പങ്കുവയ്ക്കുന്ന ചില കാര്യങ്ങള്‍ വൈറലാകുകയും ആളുകള്‍ അത് ഇഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ഏറെ വിമര്‍ശനത്തിനും  വിവാദത്തിനും വഴി തെളിക്കുന്നു. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുല്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ കനത്ത വിവാദത്തിന് തിരി കൊളുത്തിയിരിയ്ക്കുകയാണ്.

Also Read:  Horoscope Today, July 03 2023: ചിങ്ങം രാശിക്കാര്‍ക്ക് പ്രണയ സാഫല്യം, കർക്കിടക രാശിക്കാര്‍ക്ക് ബഹുമാനം ലഭിക്കും, ഇന്നത്തെ നക്ഷത്ര ഫലം  

സംഭവം നടന്നിരിയ്ക്കുന്നത് ഏറെ പവിത്രമായ   കേദാർനാഥ് ക്ഷേത്ര പരിസരത്താണ്. ക്ഷേത്രത്തിന്‍റെ മുന്‍പില്‍ വച്ച് ഒരു പെണ്‍കുട്ടി തന്‍റെ കാമുകനെ പ്രൊപ്പോസ് ചെയ്യുകയാണ്...! 

പ്രണയിതാക്കള്‍ തങ്ങളുടെ പങ്കാളികളെ ആശ്ചര്യപ്പെടുത്താന്‍ പല കാര്യങ്ങളും ചെയ്യാറുണ്ട്. തങ്ങളുടെ പ്രണയം, കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ എന്തും ചെയ്യാന്‍ ഇക്കൂട്ടര്‍ തയ്യാറാണ്. ചിലര്‍ ചരിത്രസ്മാരകങ്ങൾക്ക് മുന്‍പില്‍ അല്ലെങ്കില്‍  ​​പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വച്ച് തങ്ങളുടെ പങ്കാളിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് വെളിപ്പെടുത്തുന്നു.  ഇത്തരം കാഴ്ചകള്‍ നിങ്ങള്‍ ഏറെ കണ്ടിട്ടുണ്ടാകും.  എന്നാല്‍, എന്നാൽ ക്ഷേത്രത്തിന് മുന്നിൽ ആരെങ്കിലും പ്രൊപ്പോസ് ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അതും ഏറെ പവിത്രമായ കേദാർനാഥ് ക്ഷേത്ര നടയില്‍...!! 

ഇത്തവണ ധാരാളം ഭക്തർ കേദാർനാഥ് ധാമിലെത്തി ഭഗവാനെ സന്ദർശിക്കുന്നു. അതേസമയം, കേദാർനാഥ് ക്ഷേത്രത്തിന്‍റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്, അത് അത് ചർച്ചാവിഷയമാവുകയും വിവാദത്തിന് വഴി തെളിയ്ക്കുകയും ചെയ്തിരിയ്ക്കുകയാണ്.  

ഈ വീഡിയോയിൽ, ക്ഷേത്ര പരിസരത്ത് നിൽക്കുന്ന ഒരു പെൺകുട്ടി തന്‍റെ കാമുകനെ പ്രൊപ്പോസ് ചെയ്യുന്നതായി കാണാം. ഈ വീഡിയോ യ്ക്ക് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.  ധാര്‍മ്മിക സ്ഥലങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ മ്ലേച്ഛമായി കാണുന്നവരാണ് അധികവും. 

രണ്ടു ദിവസം മുന്‍പുള്ളതാണ് വീഡിയോ. അതിൽ മഞ്ഞ വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയേയും അവളുടെ കമുകനേയും കാണാം.  ഇരുവരും ക്ഷേത്രത്തിന് മുന്‍പില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതായി വീഡിയോയില്‍ കാണാം.  അതിനിടെ, പെണ്‍കുട്ടി ചില ആംഗ്യങ്ങൾ കാണിക്കുന്നു. അപ്പോള്‍ ഒരു വ്യക്തി ഒരു പിന്നില്‍ നിന്ന് അവര്‍ക്ക് ഒരു മോതിരം സമ്മാനിയ്ക്കുന്നു. അതിനുശേഷം പെണ്‍കുട്ടി മുട്ടുകുത്തി നിന്ന് കാമുകനോട് തന്‍റെ പ്രണയം അറിയിയ്ക്കുന്നു..  

പെട്ടെന്ന് തന്‍റെ കാമുകിയില്‍ നിന്നും ഉണ്ടായ പ്രതികരണം കാമുകനെ അമ്പരപ്പെടുത്തി, ഇരുവരും സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

വീഡിയോ കാണാം... 

 

എന്നാല്‍ കേദാർനാഥ് തീർത്ഥാടനത്തിന് പോയ ഇണകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. ക്ഷേത്രപരിസരത്ത് വെച്ച് പെൺകുട്ടി കാമുകനോട് പ്രണയം പ്രകടിപ്പിക്കുന്നതിനെ കുറിച്ച് ആളുകൾ പലതരത്തിലാണ് പ്രതികരിയ്ക്കുന്നത്. ആരാധനാലയങ്ങളില്‍  ഇത്തരം പ്രവൃത്തികൾ തെറ്റാണെന്നാണ് പലരും പറയുന്നത്. എന്നാല്‍, വിവാഹം ക്ഷേത്രങ്ങളില്‍ നടത്തുമ്പോള്‍ ഇതില്‍ വലിയ തെറ്റ് കാണുന്നില്ല എന്ന് ആഭിപ്രയപ്പെട്ടവരും ഉണ്ട്. 

എന്നാല്‍, ഇത്തരം സ്ഥലങ്ങളില്‍ ഫോണ്‍ നിരോധിക്കണം എന്നഭിപ്രായപ്പെട്ടവരും ഉണ്ട്. ഇത്തരം വീഡിയോകള്‍, പ്രവൃത്തികള്‍ ആളുകളെ അലോസരപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയവരും ഏറെയാണ്‌...  

വീഡിയോയിൽ കാണുന്ന യുവതി വിശാഖ എന്ന ബ്ലോഗറാണ്.  തന്‍റെ ഇൻസ്റ്റാഗ്രാം പേജിലും (@ridergirlvishakha) അവര്‍ ഈ റീൽ ഷെയർ ചെയ്തിട്ടുണ്ട്. എല്ലാം പ്ലാൻ പ്രകാരമാണ് നടന്നതെന്ന് അതിൽ പറയുന്നുമുണ്ട്. മാച്ചിംഗ് വസ്ത്രങ്ങൾ, മോതിരം, യാത്രാ പദ്ധതികൾ എല്ലാം...   ഭോലേനാഥിന്‍റെ അനുഗ്രഹത്താൽ തന്‍റെ  സ്വപ്നം സാക്ഷാത്കരിച്ചു എന്നും അവര്‍ പറയുന്നുണ്ട്. 

   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Read More