Home> India
Advertisement

Viral Video: മാനുകൾക്കായി മരച്ചില്ല താഴ്ത്തി കൊടുത്ത് കുരങ്ങൻ, വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ കുറച്ച് മാനുകളെയും ഒരു കുരങ്ങനെയുമാണ് കാണാൻ സാധിക്കുന്നത്.

Viral Video: മാനുകൾക്കായി മരച്ചില്ല താഴ്ത്തി കൊടുത്ത് കുരങ്ങൻ, വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ആളുകളെ അത്ഭുതപ്പെടുത്തുന്ന നിരവധി വീഡിയോകൾ നമ്മൾ കാണാറുണ്ട്. ദിനംപ്രതി സോഷ്യൽ മീഡിയകളിൽ ഇവ ശ്രദ്ധ നേടാറുണ്ട്. ഇത്തരം വീഡിയോകളിൽ ചിലത് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടുള്ളവയാണ്. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ചിലത് ആളുകളെ അത്ഭുതപ്പെടുത്താറുണ്ട്. മൃഗങ്ങളുടെ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരുണ്ട്. അത്തരത്തിൽ ആളുകളെ അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

മാനുകളും ഒരു കുരങ്ങനുമാണ് വൈറലാകുന്ന ഈ വീഡിയോയിൽ ഉള്ളത്. മാനുകൾ അവയ്ക്കുള്ള ഭക്ഷണം തേടി നടക്കുകയാണ്. ഇതിനിടെ കുരങ്ങൻ മാനുകൾക്കായി മരച്ചില്ല താഴ്ത്തി കൊടുക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. ആ മരച്ചില്ലയിലുള്ള ഇലകൾ തിന്നാൻ മാനുകൾ ശ്രമിക്കുന്നതിനിടെയാണ് അവയ്ക്കായി കുരങ്ങൻ ഉയരത്തിലുള്ള മരച്ചില്ല താഴ്ത്തി കൊടുക്കുന്നത്. 

Also Read: Viral Video : പക്ഷിയെ ജീവനോടെ വിഴുങ്ങി പാമ്പ്; വീഡിയോ വൈറൽ

 

അടുത്ത സുഹൃത്തുക്കളെ പോലെയുള്ള മാനിന്റെയും കുരങ്ങന്റെയും പ്രവൃത്തി വളരെ വേ​ഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഐഎഫ്എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. കുരങ്ങന്റെയും മാനുകളുടെയും സൗഹൃദം എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. 53.2k ആളുകൾ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ നിരവധി പേർ ലൈക്കും ചെയ്തിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും. മിക്കവരും കുരങ്ങന്റെയും മാനുകളുടേയും സൗഹൃദത്തെ പുകഴ്ത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More