Home> India
Advertisement

‘Kissing’ Owlets: പരസ്പരം ചുംബിക്കുന്ന മൂങ്ങകള്‍, 'Pre-Wedding Photoshoot' എന്ന് സോഷ്യല്‍ മീഡിയ

വന്യജീവികളെക്കുറിച്ചുള്ള ചിത്രങ്ങളും അവയെക്കുറിച്ചുള്ള വിവരണങ്ങളും അതിശയകരമാണ്. കാട്ടിലെ മൃഗങ്ങളുടെയും പക്ഷികളുടെയും കൗതുകകരമായ ചിത്രങ്ങൾ നമ്മെ കാട്ടിത്തരുന്ന പ്രകൃതി ഫോട്ടോഗ്രാഫർമാർ പ്രത്യേക നന്ദിയ്ക്ക് അര്‍ഹരാണ്.

‘Kissing’ Owlets: പരസ്പരം ചുംബിക്കുന്ന മൂങ്ങകള്‍, 'Pre-Wedding Photoshoot' എന്ന് സോഷ്യല്‍ മീഡിയ

Viral News: വന്യജീവികളെക്കുറിച്ചുള്ള  ചിത്രങ്ങളും  അവയെക്കുറിച്ചുള്ള വിവരണങ്ങളും അതിശയകരമാണ്. കാട്ടിലെ മൃഗങ്ങളുടെയും പക്ഷികളുടെയും കൗതുകകരമായ ചിത്രങ്ങൾ നമ്മെ കാട്ടിത്തരുന്ന പ്രകൃതി ഫോട്ടോഗ്രാഫർമാർ പ്രത്യേക നന്ദിയ്ക്ക് അര്‍ഹരാണ്.

വന്യമൃഗങ്ങളുടെ ഓമനത്തമുള്ള ഫോട്ടോകള്‍  ഇന്‍റര്‍നെറ്റില്‍  സുലഭമാണ്.  അത്തരത്തിലുള്ള  ചില ഫോട്ടോകളാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അതിശയകരമായരീതിയില്‍ സ്നേഹപ്രകടനം നടത്തുന്ന രണ്ട് മൂങ്ങകളാണ് ചിത്രത്തില്‍.   
IFS ഓഫീസർ മധു മിതയാണ് ചിത്രം പങ്കുവെച്ചത്. മഹാരാഷ്ട്രയിലെ ഭണ്ഡാരയിലാണ് ഈ പ്രണയ ജോഡികളെ കണ്ടത് എന്നും  അശ്വിൻ കെങ്കരെയാണ് ചിത്രങ്ങൾ പകർത്തിയതെന്നും അവർ കുറിച്ചിട്ടുണ്ട്. 

ചിത്രങ്ങളില്‍ പ്രണയിക്കുന്ന രണ്ട് മൂങ്ങകളെ കാണാം. ഈ കാൻഡിഡ് ഷോട്ടുകളിൽ രണ്ട് ഓമനത്തമുള്ള പക്ഷികൾ ഒരു മരത്തിന് മുകളിൽ ഒരുമിച്ചു തഴുകുന്നതും  പരസ്പരം ഉമ്മവയ്ക്കുന്നതും കാണാം.  ഐഎഫ്എസ് ഓഫീസർ മധു മിത മൂങ്ങകളുടെ ഒരു കൊളാഷ് പങ്കുവെച്ച്  ഇത് ഒരു  “പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് " ആണ് എന്നും പറയുന്നു.  

Also Read: Viral Video: അടിയ്ക്ക് തിരിച്ചടി...! മത്സര ഓട്ടത്തിനിടെ പകരം വീട്ടുന്ന പോത്ത്..! വീഡിയോ വൈറല്‍

മൂങ്ങകളുടെ ഈ പ്രണയ ചിത്രങ്ങൾ വളരെ പെട്ടന്നാണ് വൈറലായത്.  ആളുകൾ ഈ മനോഹരമായ കാഴ്ച കാണുവാന്‍  ഇഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന് ഫോട്ടോകള്‍ക്ക്  ലഭിച്ച ലൈക്കുകള്‍ വ്യക്തമാക്കുന്നു.  നിരവധി പേരാണ്  ഫോട്ടോകള്‍ക്ക് പ്രതികരണവുമായി എത്തിയത്.  Prewedding PhotoShoot നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫോട്ടോകള്‍ ഒരു പ്രചോദനമായിരിയ്ക്കും എന്നാണ് ഒരു ഉപയോക്താവ് എഴുതിയത്.  "പക്ഷികളും മൃഗങ്ങളും മനുഷ്യരെപ്പോലെ  മൃദുലമായ വികാരങ്ങൾ പങ്കിടുന്നു! ഹൃദയസ്പർശിയായ കാഴ്ച! , ശരിക്കും ഒരു അസാധാരണ #പ്രീവെഡ്ഡിംഗ് ഷൂട്ട്. എന്നാണ്  മറ്റൊരു ഉപയോക്താവ് എഴുതിയത്.

അശ്വിൻ കെങ്കരെ എടുത്ത ഈ ഫോട്ടോകൾ ആദ്യം ഇന്ത്യൻ ബേർഡ്‌സ് (Indian birds) എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും പിന്നീട് മറ്റ് പ്ലാറ്റ്‌ഫോമുകളില്‍പ്രചരിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More