Home> India
Advertisement

ബംഗളൂരുവില്‍ പുതുവത്സര രാത്രിയില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ യുവതിയെ ലൈംഗീകമായി ആക്രമിക്കുന്ന വീഡിയോ ദ്രശ്യങ്ങള്‍ പുറത്ത്

ബംഗളൂരുവില്‍ പുതുവത്സര രാത്രിയില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ യുവതിയെ ലൈംഗീകമായി ആക്രമിക്കുന്ന വീഡിയോ ദ്രശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഓട്ടോയില്‍ വന്നിറങ്ങിയ യുവതി വീട്ടിലേക്ക് നടന്ന് പോകുംവഴിയാണ് സംഭവം.

ബംഗളൂരുവില്‍ പുതുവത്സര രാത്രിയില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ യുവതിയെ ലൈംഗീകമായി ആക്രമിക്കുന്ന വീഡിയോ ദ്രശ്യങ്ങള്‍ പുറത്ത്

ബംഗളൂരു: ബംഗളൂരുവില്‍ പുതുവത്സര രാത്രിയില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ യുവതിയെ ലൈംഗീകമായി ആക്രമിക്കുന്ന വീഡിയോ ദ്രശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഓട്ടോയില്‍ വന്നിറങ്ങിയ യുവതി വീട്ടിലേക്ക് നടന്ന് പോകുംവഴിയാണ് സംഭവം. 

റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേര്‍  കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

പുതുവത്സരാഘോഷത്തിന് ശേഷം വീട്ടിലേക്ക് വരികയായിരുന്നു യുവതിയെ ബൈക്കിലെത്തിയ രണ്ടു പേരിലൊരാള്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന് സമീപത്തേക്ക് പിടിച്ചുകൊണ്ടുപോയെങ്കിലും യുവതിയുടെ എതിര്‍പ്പുമൂലം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബംഗളൂരുവിലെ കമ്മനഹള്ളിയിലാണ് സംഭവം.

 

 

റോഡിന് കുറച്ച് അകലെ നിന്ന് ആളുകള്‍ സംഭവം നോക്കി നില്‍ക്കുന്നതും സിസിടിവി ദ്രശ്യങ്ങളില്‍  കാണാം. എന്നാല്‍ ആരും തന്നെ ഇവരെ തടയാനോ യുവതിയെ സഹായിക്കാനോ ശ്രമിച്ചില്ല. റോഡിനടുത്തുള്ള വീട്ടിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

Read More