Home> India
Advertisement

റാഫേല്‍ ഇടപാട്: പ്രതിരോധ സെക്രട്ടറിയുടെ വിയോജനക്കുറിപ്പിന് പരീക്കര്‍ എഴുതിയ മറുപടി പുറത്ത്

വിയോജനക്കുറിപ്പിനെക്കുറിച്ച് പ്രതിരോധ സെക്രട്ടറി പിഎംഒ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച ചെയ്യട്ടെയെന്ന് മറുപടിയിൽ പരീക്കർ പറയുന്നു.

റാഫേല്‍ ഇടപാട്: പ്രതിരോധ സെക്രട്ടറിയുടെ വിയോജനക്കുറിപ്പിന് പരീക്കര്‍ എഴുതിയ മറുപടി പുറത്ത്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധ സെക്രട്ടറി ജി മോഹൻകുമാർ എഴുതിയ വിയോജനക്കുറിപ്പിന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ എഴുതിയ മറുപടി കേന്ദ്രസർക്കാർ പുറത്തുവിട്ടു. 

2016 ജനുവരി 11നാണ് പരീക്കർ ഫയലിൽ മറുപടി നൽകിയത്. വിയോജനക്കുറിപ്പിനെക്കുറിച്ച് പ്രതിരോധ സെക്രട്ടറി പിഎംഒ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച ചെയ്യട്ടെയെന്ന് മറുപടിയിൽ പരീക്കർ പറയുന്നു.

വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള അഞ്ചാമത്തെ ഖണ്ഡിക അതിരു കടന്ന ആശങ്കയാണെന്നും പ്രതിരോധമന്ത്രി എഴുതിയ മറുപടിയിലുണ്ട്. ഫ്രഞ്ച് പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ ഇടപാടിനെക്കുറിച്ചുള്ള ചർച്ചകളും സ്ഥിതിഗതികളും വിലയിരുത്തുന്നുവെന്നേ ഉള്ളൂവെന്നും പ്രതിരോധമന്ത്രി ഫയലിൽ എഴുതിയ മറുപടിക്കുറിപ്പിൽ പറയുന്നു. 

 

 

 

Read More