Home> India
Advertisement

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതെ രക്ഷപ്പെടാനാകില്ല: രവിശങ്കര്‍ പ്രസാദ്‌

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തികൊണ്ടിരിക്കുന്ന ഈ സമയത്താണ് ഇങ്ങനൊരു പ്രസ്താവനയുമായി കേന്ദ്ര നിയമമന്ത്രി രംഗത്ത് എത്തിയത്.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതെ രക്ഷപ്പെടാനാകില്ല: രവിശങ്കര്‍ പ്രസാദ്‌

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതെ ഒരു സംസ്ഥാനങ്ങള്‍ക്കും രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തികൊണ്ടിരിക്കുന്ന ഈ സമയത്താണ് ഇങ്ങനൊരു പ്രസ്താവനയുമായി കേന്ദ്ര നിയമമന്ത്രി രംഗത്തെത്തിയത്. 

പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന നിലപാട് കടുപ്പിക്കുകയും കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. 

പ്രമേയത്തിനെതിരായ അവകാശ ലംഘന നോട്ടീസില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനാവില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് പുറമെ പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും സമാന നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് നിയമ മന്ത്രി നിലപാട് കടുപ്പിച്ചത്.

കേരളത്തിന്‍റെ നടപടി ഞെട്ടിച്ചുവെന്നു പറഞ്ഞ മന്ത്രി രവിശങ്കര്‍ പ്രസാദ് ഭരണഘടനയെ വെല്ലുവിളിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. 

പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പല സംസ്ഥാന സര്‍ക്കാരുകളും വോട്ട്ബാങ്ക് രാഷ്ട്രീയം കാരണം പരസ്യമായി പ്രസ്താവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഞാന്‍ അവരെ ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണെന്നും ദയവായി ശരിയായ നിയമോപദേശം സ്വീകരിക്കൂ. വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം പാസാക്കാന്‍ പാര്‍ലമെന്റിന് പൂര്‍ണ അധികാരമുണ്ടെന്ന് 256 മത്തെ അനുച്ഛേദവും മറ്റ് വ്യവസ്ഥകളും വ്യക്തമാക്കുന്നുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഭരണഘടനയുടെ 256 മത്തെ അനുച്ഛേദമനുസരിച്ച് പാര്‍ലമെന്റ് പാസാക്കിയ നിയമം സംസ്ഥാനങ്ങള്‍ അനുസരിക്കണമെന്നാന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കിയാലേപറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

Read More