Home> India
Advertisement

ചന്ദ്രശേഖറുടെ മകനും എസ്പി നേതാവുമായ നീരജ് ശേഖര്‍ ബിജെപിയിലേക്ക്!!

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറുടെ മകനും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ നീരജ് ശേഖര്‍ പാര്‍ട്ടി അംഗത്വവും രാജ്യസഭാ എം.പി സ്ഥാനവും രാജിവച്ചു. രാജി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അംഗീകരിച്ചു. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂറിനും ഒപ്പം എത്തിയാണ് നീരജ് രാജിക്കത്ത് നല്‍കിയത്.

ചന്ദ്രശേഖറുടെ മകനും എസ്പി നേതാവുമായ നീരജ് ശേഖര്‍ ബിജെപിയിലേക്ക്!!

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറുടെ മകനും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ നീരജ് ശേഖര്‍ പാര്‍ട്ടി അംഗത്വവും രാജ്യസഭാ എം.പി സ്ഥാനവും രാജിവച്ചു. രാജി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അംഗീകരിച്ചു. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂറിനും ഒപ്പം എത്തിയാണ് നീരജ് രാജിക്കത്ത് നല്‍കിയത്.

കാലാവധി അവസാനിക്കുന്നതിന് ഒരു വര്‍ഷംകൂടി ശേഷിക്കേ നീരജ് ശേഖര്‍ രാജിവച്ചതിന് പിന്നില്‍ ബിജെപിയിലേക്കുള്ള കൂടുമാറ്റമെന്നാണ് സൂചന.

പിതാവിന്‍റെ മണ്ഡലമായ ബല്ലിയയില്‍ ഉപതിരഞ്ഞെടുപ്പിലൂടെ 2007ല്‍ പാര്‍ലമെന്‍റിലെത്തിയ നീരജ് ശേഖര്‍ 2009ലും ജയിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബല്ലിയയില്‍ നിന്ന് മത്സരിക്കാന്‍ അനുവദിക്കാതിരുന്നതാണ് നീരജ് അഖിലേഷുമായി അകലാന്‍ കാരണമായാതെന്നാണ് സൂചന. 

നീരജ് ശേഖറിന്‍റെ രാജിയോടെ രാജ്യസഭയില്‍ ഒമ്പതും ലോക്‌സഭയില്‍ അഞ്ചും എം.പിമാരാണ് എസ്.പിയ്ക്ക് അവശേഷിക്കുന്നത്.

അതേസമയം, രാജി സമര്‍പ്പിക്കുന്നതിന് മുന്‍പ് അദ്ദേഹം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. 

 

Read More