Home> India
Advertisement

റുവാണ്ടന്‍ ജനതയ്ക്ക് നരേന്ദ്രമോദിയുടെ സമ്മാനം 200 പശുക്കള്‍

ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിലേയ്ക്കാണ് മോദി സന്ദര്‍ശിക്കുക. ആദ്യം റുവാണ്ടയിലേക്ക് ആണ് മോദി പോകുന്നത്.

റുവാണ്ടന്‍ ജനതയ്ക്ക് നരേന്ദ്രമോദിയുടെ സമ്മാനം 200 പശുക്കള്‍

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച യാത്ര തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ടന്‍ ജനതയ്ക്ക് 200 പശുക്കളെ സമ്മാനമായി നല്‍കും. റുവാണ്ടൻ പ്രസിഡന്റ് പോള്‍ കാഗമേയുടെ സ്വപ്ന പദ്ധതിയായ 'ഗിരിങ്ക' പദ്ധതിയിലേക്കാണ് ഇന്ത്യ പശുക്കളെ സമ്മാനിക്കുന്നത്. മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലായി ജൂലൈ 23 മുതല്‍ 27വരെ അഞ്ച് ദിവസമാണ് മോദിയുടെ സന്ദര്‍ശനം.

ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിലേയ്ക്കാണ് മോദി സന്ദര്‍ശിക്കുക. ആദ്യം റുവാണ്ടയിലേക്ക് ആണ് മോദി പോകുന്നത്. റുവാണ്ടന്‍ സര്‍ക്കാര്‍ 2006 ല്‍ ആരംഭിച്ചതാണ് 'ഗിരിങ്ക' പദ്ധതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഓരോ കുടുംബത്തിനും വരുമാനമാര്‍ഗമായി ഓരോ പശുവിനെ നല്‍കുന്ന പദ്ധതിയാണിത്. മൂന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു കഴിഞ്ഞു.

കിഴക്കൻ റുവാണ്ടയിലെ റവേരു മാതൃകാ ഗ്രാമത്തിലെത്തിയാണ് മോദി പശുക്കളെ കൈമാറുന്നത്. പ്രാദേശിക കാലാവസ്ഥയിൽ വളർത്തപ്പെട്ട നാടൻ പശുക്കളെയാണ് സമ്മാനിക്കുക. പശുക്കളെ സമ്മാനമായി നല്‍കുന്നത് വെറുമൊരു സാമ്പത്തിക സഹായമല്ലെന്നും മറിച്ച് അവിടെയുള്ള ഇന്ത്യാക്കാരോട് റുവാണ്ടയിലെ ജനങ്ങള്‍ക്കുള്ള മികച്ച പെരുമാറ്റത്തിനുള്ള പ്രത്യുപകാരമായി കാണണമെന്നും വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതോദ്യാഗസ്ഥന്‍ അറിയിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റുവാണ്ട സന്ദര്‍ശിക്കുന്നത്‌. 

റുവാണ്ടയില്‍ നിന്നും ഉഗാണ്ടയിലേക്ക് പോകുന്ന മോദി ഉഗാണ്ട പാര്‍ലമെന്റിനെയും ഇന്ത്യാക്കാരെയും അഭിസംബോധന ചെയ്യും.  അവിടെനിന്നും മോദി ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട്‌ സിറിള്‍ റാമഫോസയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ ബ്രിക്സ് ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുക്കും. 

Read More