ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ 14 പേര് ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. കടയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന തട്ടിക്കൊണ്ട് പോകുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് 14 പേരെ അറസ്റ്റ് ചെയ്തു.
ചോക്ലേറ്റ് വാങ്ങാനായി കടയിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഓട്ടോയില്‍ കയറ്റിയ ശേഷം വനപ്രദേശത്ത് കൊണ്ടുപോവുകയും ഇവരും മറ്റ് അഞ്ച് പേരും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ആള് താമസമില്ലാത്ത മറ്റൊരു പ്രദേശത്ത് കൊണ്ട് പോകുകയും മറ്റ് സുഹൃത്തുകളെ വിളിച്ച് വരുത്തി വീണ്ടും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി.
ഒരുദിവസം മുഴുവന്‍ പീഡിപ്പിച്ച ശേഷം അടുത്ത ദിവസം പ്രതികള്‍ തൊട്ടടുത്തുള്ള ഗ്രാമത്തില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്.