Home> India
Advertisement

ബി​ഹാ​ർ;ഇടത് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡി നയിക്കുന്ന മഹാ സഖ്യത്തില്‍!

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ ഇടത് പാര്‍ട്ടികളും മഹാസഖ്യത്തിന്‍റെ ഭാഗമാകുമെന്ന് ഉറപ്പായി,

ബി​ഹാ​ർ;ഇടത് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡി നയിക്കുന്ന മഹാ സഖ്യത്തില്‍!

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ ഇടത് പാര്‍ട്ടികളും മഹാസഖ്യത്തിന്‍റെ ഭാഗമാകുമെന്ന് ഉറപ്പായി,
സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ  നിതീഷ് കുമാര്‍ നയിക്കുന്ന 
ബിജെപിയും ലോക് ജനശക്തി പാര്‍ട്ടിയും അടങ്ങുന്ന എന്‍ഡിഎ യ്ക്കെതിരെ രാഷ്ട്രീയ ജനതാദള്‍ നയിക്കുന്ന മഹാ സഖ്യത്തിന്‍റെ ഭാഗമായാകും 
ഇടത് പാര്‍ട്ടികള്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.
എന്നാല്‍ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായില്ല എന്നാണ് ഇടത് നേതാക്കള്‍ നല്‍കുന്ന വിവരം.
ആ​ർ​ജെ​ഡി നേ​തൃ​ത്വം ന​ല്കു​ന്ന മ​ഹാ​സ​ഖ്യ​വു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​മെ​ന്നു ഇ​ട​തു പാ​ർ​ട്ടി​ക​ൾ വ്യക്തമാക്കി,സീറ്റ് ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തില്‍ നടക്കുമെന്നും 
നേതാക്കള്‍ അറിയിച്ചു.
സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാം ​ന​രേ​ഷ് പാ​ണ്ഡെ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​വ​ധേ​ഷ്കു​മാ​ർ എ​ന്നി​വ​ർ ആ​ർ​ജെ​ഡി 
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​ഗ​ദാ​ന​ന്ദ് സിം​ഗു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സ​ഖ്യ​ത്തി​നു ത​ത്ത്വ​ത്തി​ൽ ധാ​ര​ണ​യാ​യി.ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ്
ഇടത് പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതിന് ജ​ഗ​ദാ​ന​ന്ദ് സിം​ഗിനെ ചുമതലപെടുത്തിയത്.
ബി​ഹാ​റി​ൽ സ്വാ​ധീ​ന​മു​ള്ള ഇ​ട​ത് പാ​ർ​ട്ടി​യാ​യ സി​പി​ഐ(​എം​എ​ൽ)​യെ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്ന് സി​പി​ഐ, സി​പി​എം 
നേ​താ​ക്ക​ൾ പ​റ​ഞ്ഞു. അതേസമയം സി​പി​ഐ(​എം​എ​ൽ)​ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി  സഖ്യത്തിനോപ്പമായിരുന്നെന്നും അവരുമായുള്ള സീറ്റ് ചര്‍ച്ചകളും 
ഉടന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു,

Also Read:ബീഹാറില്‍ എന്‍ഡിഎ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് ഭൂപേന്ദ്ര യാദവ്!
 നി​ല​വി​ൽ ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ൽ സി​പി​ഐ(​എം​എ​ൽ)​ക്ക് മൂ​ന്ന് അം​ഗ​ങ്ങ​ളു​ണ്ട്. സി​പി​ഐ​ക്കും സി​പി​എ​മ്മി​നും അം​ഗ​ങ്ങ​ളി​ല്ല. 
മ​ഹാ​സ​ഖ്യ​ത്തി​ൽ ആ​ർ​ജെ​ഡി​യെ​ക്കൂ​ടാ​തെ കോ​ൺ​ഗ്ര​സ്, ആ​ർ​എ​ൽ​എ​സ്പി, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി  എ​ന്നീ ക​ക്ഷി​ക​ളാ​ണു​ള്ള​ത്. 
മു​ൻ മു​ഖ്യ​മ​ന്ത്രി ജീ​ത​ൻ റാം ​മാ​ൻ​ജി​യു​ടെ ഹി​ന്ദു​സ്ഥാ​ൻ അ​വാം മോ​ർ​ച്ച ഈ​യി​ടെ മ​ഹാ​സ​ഖ്യം വി​ട്ടി​രു​ന്നു. 
ഇ​തോ​ടെ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്ക് മഹാ സഖ്യത്തിലേക്ക് പ്രവേശനം സുഗമമാവുകയായിരുന്നു.
അതേസമയം സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുന്നതിനാണ് സഖ്യത്തെ നയിക്കുന്ന ആര്‍ജെഡി തയ്യാറെടുക്കുന്നത്.

 

Read More