Home> India
Advertisement

മുന്‍ ഇന്ത്യൻ നേവി ഉദ്യോഗസ്ഥന് പാക്കിസ്ഥാൻ സൈനിക കോടതി വധശിക്ഷ വിധിച്ചു

ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽബുഷൻ ജാദവിന് പാക്കിസ്ഥാൻ സൈനിക കോടതി വധശിക്ഷ വിധിച്ചു. ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പാക്ക് സൈനിക കോടതിയാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്.

മുന്‍ ഇന്ത്യൻ നേവി ഉദ്യോഗസ്ഥന് പാക്കിസ്ഥാൻ സൈനിക കോടതി വധശിക്ഷ വിധിച്ചു

ഇസ്‌ലാമാബാദ്: ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽബുഷൻ ജാദവിന് പാക്കിസ്ഥാൻ സൈനിക കോടതി വധശിക്ഷ വിധിച്ചു. ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പാക്ക് സൈനിക കോടതിയാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. 

ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് കുൽഭൂഷണെ പാക്കിസ്ഥാൻ 2016ല്‍ പിടികൂടിയത്.

പാക് സൈനിക മേധാവി ജനറൽ ഖമര്‍ ജാവേദ് ബജ്വവയാണ് ഖുല്‍ഭൂഷണിനെ വധശിക്ഷക്ക് വിധിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പാകിസ്താന്‍ സൈനിക നിയമപ്രകാരമാണ് ശിക്ഷ വിധിച്ചതെന്നും അദ്ദേഹം പറഞ്ഞു

2003 മുതൽ ഇറാനിലെ ചഹ്ബഹറിൽ കച്ചവടം നടത്തിവന്ന ജാദവ് പാക്കിസ്ഥാനിലേക്കു കടക്കും വഴിയാണു പാക് രഹസ്യാന്വേഷണ ഏജൻസിയുടെ വലയിലായത്. കുൽഭുഷൺ ജാധവിന്‍റെ പേരിൽ ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്തിരുന്നു. 

ജാധവ് ഇന്ത്യൻ നാവിക സേനയിൽ കമാൻഡർ പദവിയിലുള്ള ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇപ്പോൾ ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’ക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. 

Read More