Home> India
Advertisement

ഐഎസില്‍ ചേരാന്‍ സിറിയയില്‍ എത്തിയ കശ്മീര്‍ യുവാവ്‌ അറസ്റ്റില്‍

ആദിലിനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ആദിലിന്റെ കുടുംബം ജമ്മുകാശ്മീര്‍ ഭരണകൂടത്തെ സമീപിച്ചു.

ഐഎസില്‍ ചേരാന്‍ സിറിയയില്‍ എത്തിയ കശ്മീര്‍ യുവാവ്‌ അറസ്റ്റില്‍

ശ്രീനഗര്‍: ഐഎസില്‍ ചേരുന്നതിനായി സിറിയയില്‍ എത്തിയ കശ്മീര്‍ യുവാവ് യുഎസ്സില്‍ പിടിയില്‍. ആദില്‍ അഹമ്മദ് എന്ന യുവാവാണ് യുഎസ്‌ സൈന്യത്തിന്‍റെ പിടിയിലായത്. 

ആദിലിനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ആദിലിന്റെ കുടുംബം ജമ്മുകാശ്മീര്‍ ഭരണകൂടത്തെ സമീപിച്ചു. 2013 ലാണ് ആദില്‍ അഹമ്മദ് ഐഎസില്‍ ചേര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

ഒരു എന്‍ജിഒയില്‍ ജോലിക്ക് പോവുകയാണെന്ന വ്യാജേനയാണ് ഇയാള്‍ സിറിയയിലേക്ക് പോയതെന്നും സിറിയയില്‍ എത്തിയ ആദില്‍ ഒരു ഡച്ച് സ്ത്രീയെ വിവാഹം ചെയ്തിരുന്നുവെന്നും. ഇവര്‍ മുന്നേ ഐഎസില്‍ ചേര്‍ന്നവര്‍ ആയിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു‍.

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കിയ ആദില്‍ അഹമ്മദ് 2013 ജൂണ്‍ 21 ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് തുര്‍ക്കി വഴിയാണ് സിറിയയില്‍ എത്തിയത്. എങ്കിലും ഇയാള്‍ക്ക് ഓസ്‌ട്രേലിയയില്‍ വച്ച് തന്നെ മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.

ആദില്‍ സിറിയയിലും അയല്‍ രാജ്യങ്ങളിലുമായി ജോലി ചെയ്യുന്നുവെന്നും, താനും മകനും യുഎസ് സേനയുടെ കസ്റ്റഡിയിലാണെന്നും ഉള്ള സന്ദേശം ആദിലിന്‍റെ ഭാര്യയില്‍ നിന്നും ലഭിച്ചപ്പോഴാണ് തങ്ങള്‍ സംഭവം അറിയുന്നതെന്ന് ആദിലിന്‍റെ കുടുംബം പറഞ്ഞു.

Read More