Home> India
Advertisement

ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി ഇന്ത്യന്‍ വിമാനങ്ങള്‍

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനത്ത സാഹചര്യത്തില്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമയാന വകുപ്പിന്‍റെ കര്‍ശന നിര്‍ദേശം.

ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി ഇന്ത്യന്‍ വിമാനങ്ങള്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനത്ത സാഹചര്യത്തില്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമയാന വകുപ്പിന്‍റെ കര്‍ശന നിര്‍ദേശം. 

US, യൂറോപ്പ് തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയില്‍നിന്ന് പോകുന്ന മിക്ക വിമാനങ്ങളും ഇറാനിയന്‍ വ്യോമപാതയിലൂടെയാണ് സഞ്ചരിക്കുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ശക്തമാവുന്ന സാഹചര്യത്തിലാണ് വ്യോമയാന വകുപ്പിന്‍റെ നിര്‍ദേശം. നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും, രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഇന്‍ഡിഗോയുമാണ് ഇറാനിയന്‍ വ്യോമാതിര്‍ത്തിയിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി ഒഴിവാക്കുന്നത്.

അതേസമയം, നിലവിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അഭ്യര്‍ഥിച്ചു. 

''ഒരു മുതിര്‍ന്ന ഇറാനിയന്‍ നേതാവിനെയാണ് US കൊലപ്പെടുത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിക്കുന്നത് ലോകത്തെ ഭയപ്പെടുത്തുകയാണ്. പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനവും, സുരക്ഷയും ഉണ്ടാവേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. സ്ഥിതി കൂടുതല്‍ വഷളാകാതിരിക്കേണ്ടത്തിന് രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്നും ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. 

ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ US  നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതോടെ പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് വ്യോമപാത ഒഴിവാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യയാണ് ഈ വ്യോമപാതയിലൂടെ ഏറ്റവും കൂടുതല്‍ സര്‍വ്വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനി.

കഴിഞ്ഞ വര്‍ഷവും US, ഇറാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിയുടെ ഭാഗം ഒഴിവാക്കുകയും ഫ്ലൈറ്റ് റീറൂട്ട് ചെയ്യുകയും ചെയ്തിരുന്നു.

Read More