Home> India
Advertisement

ജമ്മു-കശ്മീരില്‍ അക്രമസംഭവങ്ങള്‍ കുറഞ്ഞതായി രാജ് നാഥ് സിംഗ്

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു-കശ്മീരിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം താഴ്‌വരയില്‍ എത്തിയത്.

ജമ്മു-കശ്മീരില്‍ അക്രമസംഭവങ്ങള്‍ കുറഞ്ഞതായി രാജ് നാഥ് സിംഗ്

ശ്രിനഗര്‍: സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു-കശ്മീരിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം താഴ്‌വരയില്‍ എത്തിയത്. 

ഗവര്‍ണര്‍ ഭരണം നിലവില്‍ വന്ന ശേഷം ആദ്യമായാണ് രാജ്‌നാഥ് സിംഗ് ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കുന്നത്. 

ജമ്മു-കശ്മീരിലെത്തിയ അദ്ദേഹം അജണ്ട അനുസരിച്ച് ഗവര്‍ണറുമായും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറുഖ് അബ്ദുള്ളയുമായും കൂടിക്കാഴ്ച നടത്തി. 

ഗവര്‍ണറുമായി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം മാധ്യമങ്ങളെ കാണുകയുണ്ടായി. 

കഴിഞ്ഞ നാലു മാസങ്ങളില്‍ കശ്മീര്‍ വളരെ ശാന്തമാണ്‌ എന്ന് തന്നെ അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 

ഒക്ടോബര്‍ 21ന് കുല്‍ഗാമിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5  ലക്ഷം രൂപ നഷ്ടപരിഹാരവും അദ്ദേഹം വാഗ്ദാനം ചെയ്തു.

ജമ്മു-കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് ആദേഹത്തിന്‍റെ ഈ സന്ദര്‍ശനം. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് ശേഷമുള്ള സന്ദര്‍ശനത്തില്‍ അദ്ദേഹം ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെയും കശ്മീര്‍ താഴ്‌വരയിലെയും സ്ഥിതിഗതികളാണ് പ്രധാനമായും വിലയിരുത്തുക. 

 

Read More