Home> India
Advertisement

തെ​ലങ്കാ​ന ഏ​റ്റു​മു​ട്ട​ല്‍ കൊ​ല: പ്രതികളുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ഹൈക്കോടതി

വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി.

തെ​ലങ്കാ​ന ഏ​റ്റു​മു​ട്ട​ല്‍ കൊ​ല: പ്രതികളുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ഹൈക്കോടതി

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. 

ഡിസംബര്‍ 6 നായിരുന്നു ഏറ്റുമുട്ടലില്‍ നാല് പ്രതികളും കൊല്ലപ്പെട്ടത്. 

നാല് മൃതദേഹങ്ങളും റീ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മൃതദേഹം അതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ബന്ധുക്കള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. നാലുപേരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും വാ​ദ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ പ്ര​തി​ക​ളു​ടെ മൃ​ത​ദേ​ഹം ഡിസംബര്‍ 13 വരെ സംസ്കരിക്കരുതെന്ന് തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി വിധിച്ചിരുന്നു. 

തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികള്‍ സ്വയരക്ഷയ്ക്കായി പോലീസ് നടത്തിയ പ്രത്യാക്രമണത്തിനെ കൊല്ലപ്പെട്ടെന്നാണ് സംഭവത്തില്‍ പോലീസ് നല്‍കുന്ന വിശദീകരണം. 

വെറ്ററിനറി ഡോക്ടറായ യുവതിയെ 27ന് ബുധനാഴ്ച രാത്രിയാണ് നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

 

Read More