ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ ഗണേശ നിമഞ്ജന ആഘോഷങ്ങള്‍ക്കിടെ ബോട്ട് മറിഞ്ഞ് പതിനൊന്നു പേര് മരിച്ചു. അഞ്ചുപേരെ കാണാനില്ല.
Madhya Pradesh: 11 bodies recovered at Khatlapura Ghat in Bhopal after the boat they were in, capsized this morning. Search operation is underway. More details awaited. pic.twitter.com/mEMSJdzhE9
— ANI (@ANI) September 13, 2019
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ പരിസമാപ്തിവേളയില്‍ വിഗ്രഹം നിമഞ്ജനം ചെയ്യുന്ന ചടങ്ങിനിടെയാണ് ഈ ദാരുണ സംഭവം നടന്നത്. ഭോപ്പാല്‍ നഗരത്തിലെ ഖട്ട്ലപുര ഘട്ടിലാണ് സംഭവം.
ബോട്ടില്‍ കയറിയ ആളുകളുടെ എണ്ണം കൂടിയതാണ് ഈ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പെട്ട ഒന്‍പതുപേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ മധ്യപ്രദേശ് പബ്ലിക് റിലേഷന്‍സ് മന്ത്രി പിസി.ശര്‍മ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.