Home> Health & Lifestyle
Advertisement

Dinner: അത്താഴത്തിന് ശേഷം ഈ തെറ്റുകൾ ആവർത്തിക്കരുത്; ശരീരഭാരം നിയന്ത്രിക്കാനാകില്ല!

Mistakes made after dinner: ഭക്ഷണം കഴിച്ച് 45 മുതൽ 60 മിനിറ്റ് വരെയെങ്കിലും കഴിഞ്ഞ ശേഷമേ വെള്ളം കുടിക്കാവൂ.

Dinner: അത്താഴത്തിന് ശേഷം ഈ തെറ്റുകൾ ആവർത്തിക്കരുത്; ശരീരഭാരം നിയന്ത്രിക്കാനാകില്ല!

ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതഭാരം. മോശം ജീവിതശൈലിയും ഭക്ഷണ ശീലങ്ങളുമാണ് ഇതിന് പ്രധാന കാരണം. ഇതുകൂടാതെ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ മൂലവും ശരീരഭാരം വർദ്ധിക്കുന്നു. സമയക്രമം പാലിക്കാതെ എന്തും കഴിക്കുന്ന ശീലവും പലരിലും അമിതഭാരത്തിന് കാരണമാകുന്നു. 

അത്താഴം കഴിച്ച ഉടൻ ഉറങ്ങാൻ പാടില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രാത്രി ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നത് അമിതവണ്ണം വർദ്ധിപ്പിക്കുകയും ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. അത്താഴത്തിന് ശേഷം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില തെറ്റുകൾ ഏതൊക്കെയെന്ന് നോക്കാം.

ALSO READ: ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കണോ.? ഇവ ഡയറ്റിൽ ഉൾപ്പെടുത്തു

1. അധികം വെള്ളം കുടിക്കരുത്

ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. പക്ഷേ, ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കാൻ പാടില്ല. നാം കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും എടുക്കും. ഇതിനിടയിൽ വെള്ളം കുടിച്ചാൽ അത് ദഹനത്തെ ബാധിക്കും. അതുകൊണ്ട് ഭക്ഷണം കഴിച്ച് 45 മുതൽ 60 മിനിറ്റ് വരെയെങ്കിലും കഴിഞ്ഞ ശേഷമേ വെള്ളം കുടിക്കാൻ പാടുള്ളൂ. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കണമെങ്കിൽ അര മണിക്കൂർ മുമ്പ് മാത്രമേ കുടിക്കാവൂ. 

2. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്

ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നത് ഭക്ഷണം ശരിയായി ദഹിക്കുന്നതിന് തടസം സൃഷ്ടിക്കുന്നു. ഇത് ശരീരഭാരം, ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, ഗ്യാസ്, അസിഡിറ്റി, വയറുവേദന തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും ഇടയിൽ കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ വരെ ഇടവേള ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അതിനാൽ, ഉറങ്ങുന്നതിന് മൂന്ന് നാല് മണിക്കൂർ മുമ്പ് അത്താഴം കഴിക്കാൻ ശ്രമിക്കുക. 

3. കഫീൻ കഴിക്കാൻ പാടില്ല

ഭൂരിഭാ​ഗം ആളുകൾക്കും ചായയും കാപ്പിയും കുടിക്കുക എന്നത് ഒരു ശീലമാണ്. ചിലർക്ക് ക്ഷീണം മാറ്റാൻ രാവിലെയും വൈകുന്നേരവും ചായയോ കാപ്പിയോ ആവശ്യമാണ്. ഭക്ഷണത്തോടൊപ്പവും ഭക്ഷണം കഴിച്ച ഉടനെയും ചായയും കാപ്പിയും കഴിക്കുന്നവരുമുണ്ട്. കാപ്പി, ചായ തുടങ്ങിയവയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഭക്ഷണം കഴിച്ച ഉടൻ തന്നെ കഫീൻ കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കും. ഇതോടെ  ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാൻ കഴിയാതെ പോകുന്നു. ഇത് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. ഇതോടൊപ്പം ശരീരഭാരവും കൂടാൻ തുടങ്ങുന്നു. 

4. അത്താഴം വൈകി കഴിക്കരുത്

അത്താഴം വൈകി കഴിക്കുന്നതാണ് മിക്ക ആളുകളും ആവർത്തിക്കുന്ന തെറ്റ്. ആളുകൾ പലപ്പോഴും അവരുടെ ജോലികൾ പൂർത്തിയാക്കാൻ വൈകാറുണ്ട്. മറ്റു ചിലർക്കാകട്ടെ വൈകി ഭക്ഷണം കഴിക്കുന്ന ശീലവുമുണ്ട്. ഈ സാഹചര്യത്തിൽ, ആളുകൾ ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങാൻ പോകുന്നു. ഇതാണ് വളരെ പെട്ടെന്ന് തിരുത്തേണ്ട ഏറ്റവും വലിയ തെറ്റ്. ഇത് നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കുന്നു. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പെങ്കിലും നിങ്ങൾ അത്താഴം കഴിക്കണം, അതുവഴി നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് ഭക്ഷണം ദഹിപ്പിക്കാൻ ആവശ്യമായ സമയം ലഭിക്കും. അതിനാൽ, നിങ്ങൾ കുറഞ്ഞത് രാത്രി 7 - 8 മണിക്ക് ഭക്ഷണം കഴിച്ച് 10 - 11 മണിക്ക് ഉറങ്ങണം, അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് രാവിലെ ശരിയായ സമയത്ത് ഉണരാൻ സാധിക്കും.

അത്താഴത്തിന് ശേഷം ഈ കാര്യങ്ങൾ മനസ്സിൽ വെയ്ക്കുക

- വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ നിർബന്ധമാണെങ്കിൽ, എളുപ്പത്തിൽ ദഹിപ്പിക്കാൻ കഴിയുന്ന അത്തരം ഭക്ഷണം കഴിക്കുന്നത് ഉറപ്പാക്കുക. അത്താഴത്തിൽ നാരിന്റെ അളവ് കൂട്ടണം. ഭക്ഷണം ദഹിക്കുന്നതിൽ പ്രശ്‌നമുണ്ടാകാതിരിക്കാൻ അത്താഴത്തിൽ പച്ചക്കറികളും സാലഡും ഉൾപ്പെടുത്തണം. അത്താഴം കഴിച്ച ശേഷം ഉടൻ തന്നെ ഉറങ്ങാൻ പോകാതെ കുറച്ച് ചുവടുകളെങ്കിലും നടക്കാൻ ശ്രമിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More